ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ………….. വിളവെടുക്കൂ…..
വീട്ടിലിരിക്കൂ………….. വിളവെടുക്കൂ…..
കൊറോണക്കാലത്ത് നമുക്ക് ഏറ്റവും വലിയ വിഷമമനുഭവപ്പെട്ട ഒരു കാര്യമാണ് പച്ചക്കറികൾ ഇല്ലാതായത്.എല്ലാ സംസ്ഥാനങ്ങളും അവരുടെ അതിർത്തികൾ അടച്ചപ്പോൾ നമമ്മുടെ സംസ്ഥാനത്തേക്ക് വന്നിരുന്ന പച്ചക്കറികൾ നമ്മുടെ മാർക്കറ്റുകളിൽ നമുക്ക് കിട്ടാതായി.കിട്ടുന്നവയ്ക്കാവട്ടെ വലിയ വിലയും നൽകേണ്ടി വരുന്നു. ഈ സമയത്ത് നാമോരോരുത്തരും ജോലിയൊന്നുമില്ലാതെ ഇരിക്കുന്നവരായിരിക്കും.അപ്പോൾ നമുക്ക് വീടും പരിസരവും വൃത്തിയാക്കാം.വീട്ടുവളപ്പിലേക്കിറങ്ങി നമ്മുടെ വീട്ടിലും ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കാം.വളരെയേറെ അത്യാവശ്യമുള്ള പച്ചക്കറികൾ നമുക്ക് കൃഷി ചെയ്ത് ഉണ്ടാക്കാം.നാം വീട്ടിൽ നിന്നും ഒഴിവാക്കുന്ന വളമായി നമുക്ക് ഉപയോഗിക്കുകയും ചെയ്യാം.അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയാകുകയും ചെയ്യും.ഇങ്ങനെ നാമുണ്ടാക്കുന്ന വിളകൾ നമുക്ക് തന്നെ ദിനേന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയും.നാം മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികളേക്കാൾ കൂടുതൽ ഫലം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പച്ചക്കറികൾക്കാണ്.അതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും.വീട്ടിലിരുന്ന് നമുക്ക് വിളവെടുക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം