ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ഓർമ്മയിലെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയിലെ ഒരവധിക്കാലം


ഞാനീ കൊറോണക്കാലം അതിജീവിച്ചത് വളരെ രസകരമായാണ് ആദ്യമൊക്കെ എനിക്ക് ഭയങ്കര ബോറഡിയാണ് തോന്നിയത്. വീട്ടിനകത്ത് തന്നെ തളച്ചിട്ട അവസ്ഥ. ഒന്ന് പുറത്ത് പോകാനും കൂട്ടുകാരുമൊത്ത് കളിക്കാനും എൻ്റെ മനസ്സ് വല്ലാതെ തുടിച്ചു. എന്നാലും ലോകം മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെക്കുറിച്ച് ടി.വി.യിലും പത്രത്തിലുമൊക്കെ ഞാനറിഞ്ഞു. പരസ്പര അകൽച്ചയിലൂടെയും കൈകൾ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെയും ആ മഹാമാരിയെ ഒരു പരിധി വരെ നമ്മുക്ക് നിയന്ത്രിക്കാനാകുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം .

നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും നമ്മുടെ ജീവന് ഇത്രമേൽ കരുതൽ കാണിക്കുമ്പോൾ ഞങ്ങളാൽ കഴിയുന്ന കാര്യം ഞങ്ങൾ ചെയ്യണം എന്ന് അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ എന്ന് പറഞ്ഞാൽ എനിക്കൊരു അനിയനുണ്ട് . എന്നേക്കാൾ 6 വയസ്സ് ഇളയവനാണ് അവൻ. 'ഒന്നാം ക്ലാസിൽ പഠിക്കുന്നു. എങ്കിലും മുതിർന്നവർ പറയുന്നത് അവനും മനസ്സിലാക്കുന്നു. അവനും പുറത്തൊന്നും പോയി കളിക്കുന്നില്ല പിന്നെ ഞങ്ങളുടെ വീട്ട് വളപ്പിൽ ഒരു കൊച്ചു പച്ചക്കറി തോട്ടം ഞങ്ങൾ ഉണ്ടാക്കി. ചീരയും വെണ്ടയും മുളകും വെള്ളരിയും പയറും കൂമ്പളവും കയ്പയും ഉള്ള ഒരു തോട്ടം.രാവിലെയും വൈകുന്നേരവും വെളളം കോരണം അതിന് തടമെടുക്കലും വളം വെക്കലും ഒക്കെ ഞാനും അച്ഛനും ചേർന്നാണ്. നല്ല രസമാണത്.

അതിന് ആദ്യമായ് പൂ വിട്ടതും അതിൽ കയ്ച്ചതും കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ശരിക്കും ഞാൻ ഒരു പാട് ആസ്വദിക്കുന്നുണ്ട് ഈ അവധിക്കാലം . ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അവധിക്കാലം . ഓർക്കുമ്പോൾ വേദന തോന്നുന്നെങ്കിലും മറുഭാഗത്ത് പ്രതിക്ഷിക്കാത്ത ഒരു അവധിക്കാലത്തെ ഓർമ്മയും . പിന്നെ എനിക്കൊരു സങ്കടമുണ്ട് ,പെട്ടെന്നുള്ള സ്കൂളsപ്പ് കാരണം ആറ്റു നോറ്റിരുന്ന സെൻറ് ഓഫ് നഷ്ടമായി . പിന്നെ കൂട്ടകാരെയും പ്രിയപ്പെട്ട അധ്യാപകരെയും മിസ്സ് ചെയ്തു. പിന്നെ വാട് സ് ആപ്പിലൂടെ ഞങ്ങൾ പരസ്പരം ബന്ധം പുതുക്കുന്നു . പരസ്പരമുള്ള ഈ അകൽച്ച എന്നെന്നേക്കുമായുള്ള ഒത്തുചേരലിനാവട്ടെ എന്ന് നമുക്ക് പ്രത്യാഗിക്കാം . കൊറോണ എന്ന മഹാവ്യാധി മാറി ഒരു നല്ല നാളേയ്ക്കായ് നമുക്ക് കാത്തിരിക്കാം. ശുഭപ്രതീക്ഷയോടെ നിർത്തട്ടെ...


റിഷോൺ
7 C ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം