മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manyaguru up school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകരാജ്യങ്ങളെ ഒന്നാകെ പിടിച്ചുലച്ച ഒരു മഹാവിപത്താണ് കൊറോണ വൈറസ്.ഇതിന്റെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാനിൽ നിന്നുമാണ്.ഇത് ലോക രാജ്യങ്ങളിൽ പടർന്നു പിടിച്ചു.ഈ മഹാവിപത്തിനെ നേരിടുവാൻ വേണ്ടി നമ്മുടെ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും, പരീക്ഷകളും, പൊതുഗതാഗതവും, അന്താരാഷ്ട്ര വിമാന സർവ്വീസടക്കം എല്ലാ മേഖലകളും 21 ദിവസത്തേക്ക് അടച്ചു പൂട്ടുവാൻ തീരുമാനിച്ചു.ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ വേണ്ടി രാജ്യങ്ങൾ പല തീരുമാനങ്ങളും കൈ കൊണ്ടു. വീടിനുള്ളിൽ തന്നെ കഴിയുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. പരിസര ശുചീകരണവും, സാമൂഹ്യ അകലവും, ജാഗ്രതയും പാലിക്കാൻ നിർദേശിച്ചു.ഈ ലോക് ഡൗൺ കാലയളവിൽ വേനലവധിക്ക് ഒറ്റപ്പെട്ടു പോകുന്ന വീട്ടിനുള്ളിലെ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ സ്നേഹവും, വാത്സല്യവും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. തിരക്കുപിടിച്ച ജീവിത ഓട്ടത്തിനിടയിൽ കുട്ടികളെ ശ്രദ്ധിക്കാൻ പറ്റാത്ത രക്ഷിതാക്കൾക്കും ഇത് വലിയ ഒരാശ്വാസം തന്നെയാണ്.കഴിഞ്ഞ കാലത്തെ കുറിച്ച് നമ്മൾ ഓർമിക്കുവാനും അതിലെ നല്ല കാര്യങ്ങൾ ഉൾകൊള്ളുവാനും എല്ലാവർക്കും സാധിച്ചിട്ടുണ്ടാകും. ഈ മഹാവിപത്തിനെ പ്രളയത്തെ നേരിട്ട പോലെ ഒറ്റക്കെട്ടായി നമ്മൾ നേരിടും.

കാർത്തിക്.കെ
5 B [[മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ|]]
പയ്യന്നൂർ

കണ്ണൂർ ഉപജില്ല
പയ്യന്നൂർ കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

[[Category:പയ്യന്നൂർ

കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:പയ്യന്നൂർ കണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:പയ്യന്നൂർ കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ]][[Category:പയ്യന്നൂർ കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:പയ്യന്നൂർ കണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ]][[Category:പയ്യന്നൂർ കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]