ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/അമ്മുവിന്റെ സങ്കടം
അമ്മുവിന്റെ സങ്കടം
അമ്മുവിന്റെ വീട്ടു മുറ്റത്തു റോസാ ചെടികളും മറ്റു ചെടികളും ഉണ്ട്. ചെടികളിൽ പൂക്കൾ പൂക്കുമ്പോൾ വളരെ ഭംഗി ഉള്ള പൂമ്പാറ്റകൾ തേൻ കുടിക്കാൻ വരാറുണ്ട്. അവയെ കാണാൻ എന്ത് ഭംഗിയാണന്നോ. നിറയെ വരകളും പുള്ളികളും ഉള്ള പൂമ്പാറ്റകൾ. അവയിൽ ഒന്നിനെ പിടിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചുപോയി. അവർ എത്ര സന്തോഷത്തോടെ പാറി പറന്നു നടക്കുന്നു. അമ്മുവും പൂമ്പാറ്റയും വളരെ നല്ല കൂട്ടുകാരായി. പിറ്റേ ദിവസം അവൾ നോക്കിയപ്പോൾ പൂമ്പാറ്റയെ കാണാൻ കഴിഞ്ഞില്ല. അമ്മു തിരക്കി പൂമ്പാറ്റ എവിടെ. അമ്മുവിൻ്റെ അമ്മ പറഞ്ഞു പൂമ്പാറ്റക്കു ഒരു ദിവസത്തെ ആയസ്സ് മാത്രമേ ഉള്ളൂ .അവൾക്ക് വളരെ അധികം സങ്കടമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ