ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/പ്രസംഗം

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രസംഗം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രസംഗം

മാന്യസദസ്സിന്‌ വന്ദനം,
         ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് കൊറോണ എങ്ങനെ വന്നു, അതിനെ എങ്ങനെ തടയാം എന്ന വിഷയത്തെക്കുറിച്ചു ഏതാനും വാക്കുകളാണ്. ഒരു കാലിഘട്ടത്തിൽ എവിടെ നിന്നോ പൊട്ടിപ്പുറപ്പെട്ട ഒരു രോഗം. പക്ഷെ അത് ഇത്രമാത്രം കഠിനമാകുമെന്നു നമ്മൾ വിചാരിച്ചില്ല. രോഗം എന്തായാലും അതിനെ നിസ്സാരമായി തള്ളിക്കളയരുത്. കൊറോണ ഈ കാലഘട്ടത്തിൽ മാത്രമല്ല 2012-ലും വന്നിട്ടുണ്ട്. മൃഗങ്ങളിലാണ് അന്ന് കൊറോണ പടർന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഈ രോഗം അത്ര നിസ്സാരക്കാരനല്ലെന്നു ഞാൻ പറയാതെ തന്നെ നിങ്ങൾക്കെല്ലാം അറിയാമല്ലോ. "ശുചിത്വം" അതാണ് കോറോണയെ തടുക്കാനുള്ള പ്രധാന ആയുധം. നമ്മൾ എല്ലാവരും ശുചിത്വം പാലിക്കും. അങ്ങനെ പറയാൻ മാത്രം നമ്മളെ കൊള്ളാം. പ്രവർത്തിക്കാൻ ആർക്കും കഴിയില്ല. മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ എല്ലാവരും പറയുന്ന ഒരു വാക്കാണിത്. വാക്കു പറയാൻ മാത്രമല്ല, അത് പ്രവർത്തിക്കാൻ കൂടി വേണം 'ഒരു ധൈര്യം'.
        എല്ലാവരും മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ. നിയമവിരുദ്ധമായി പുറത്തിറങ്ങുന്നവരെ പോലീസ് കസ്റ്റഡിയിൽ എടുക്കും. കൈകൾ ഇരുപതു സെക്കന്റ് എടുത്തു സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകണം. മുഖത്തും, കണ്ണിലും, മൂക്കിലും കൂടെ കൂടെ തുടരുത്. ആളുകൾ കൂട്ടം കൂടുന്ന പ്രവണത ഒഴിവാക്കണം. വിദേശത്തു നിന്ന് വരുന്നവർ തീർച്ചയായും ഗവൺമെന്റ് നിർദ്ദേശിച്ചത് പോലെ 28 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയേണ്ടതാണ്. ഇങ്ങനെയുള്ള നല്ല നല്ല ശീലങ്ങൾ തുടർന്നാൽ കൊറോണ എന്ന മഹാമാരി പടരുന്നത് നമുക്ക് വളരെ വേഗം തടയാൻ സാധിക്കും. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിര്ത്തുന്നു. നന്ദി. നമസ്‌കാരം. ജയ് ഹിന്ദ്.

 

അയോണ ബി
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
പ്രസംഗം