സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിസന്ധി

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിസന്ധി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിസന്ധി

ഇന്ന് നമ്മുടെ ലോകത്തെ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് കോവിഡ് 19 അഥവാ കൊറോണ . നമ്മുടെ ശരീര കോശങ്ങളിൽ പെട്ടെന്ന് തന്നെ കയറിപ്പറ്റുകയും വ്യാപനം തുടങ്ങുകയും തുടങ്ങുകയും ചെയ്യുന്ന ഒരു വൈറസ് . ഈ വൈറസിന് നമ്മുടെ ജീവൻ എടുക്കാൻ തന്നെ കെൽപ്പുള്ളതാണ് എന്നത് നാം ഓർമ്മിക്കേണ്ടിയിരിക്കുന്നു. ഈ വൈറസ് വരാതിരിക്കാൻ നമുക്ക് നിരവധി കാര്യങ്ങൾ ചെയ്യാം . വ്യക്തി ശുചിത്വം , പരിസരശുചിത്വം എന്നിവയെല്ലാം ഇതിന് അത്യാവശ്യമായ കാര്യങ്ങളാണ് . വൃത്തിഹീനമായ . സാമൂഹിക അകലം സാഹചര്യത്തിൽ നിന്നുമാണ് ഈ വൈറസ് ഉണ്ടാകുന്നത് എന്നതാണ് പൊതു അഭിപ്രായം . പുറത്തുപോയി വന്നാൽ കൈകാലുകൾ വൃത്തിയായി സോപ്പിട്ടു കഴുകുക, പൊതുഇടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നതിലൂടെയും രോഗമുണ്ടെന്നു സംശയിക്കുന്നവരിൽ നിന്നും മാറിനിൽക്കുന്നതിലൂടെയും , കൂട്ടം കൂടാതിരിക്കുന്നതിലൂടെയും നമുക്ക് രോഗപ്രതിരോധം നടത്താം . മരുന്ന് കണ്ടുപിടിക്കുന്നത് വരെ പ്രതിരോധം മാത്രമാണ് നമുക്ക് ഈ വൈറസ് പടർന്ന് പിടിക്കാതിരിക്കാനുള്ള ഏക പ്രതിവിധി . ജാഗ്രതയും , കരുതലും ,ശുചിത്വവും , അച്ചടക്കവും , ക്ഷമയും മാത്രമാണ് ഇപ്പോൾ നാം ചെയ്യേണ്ടത് . സാമൂഹിക അകലം പാലിക്കുന്നതിലൂടെയും നമുക്ക് പ്രതിരോധം ചെയ്യാവുന്നതാണ് . പോലീസും , മാധ്യമ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും , ഡോക്ടർമാരും , നേഴ്സ് എന്നിവരും സർക്കാരും പറയുന്നത് നമുക്ക് കേൾക്കാം . വ്യാജ ,പ്രചാരണം നടത്താതിരിക്കാം . നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് കൊറോണ വൈറസിന് എതിരെ പോരാടാം .

വിസ്മയ .ആർ .എസ് .
7 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം