ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
സ്കൂളിന്റെ സന്തോഷം കഴിഞ്ഞിട്ട് മാസങ്ങൾ ആയി ഇനി എന്നാണ് സ്കൂൾ കാണുക എന്നറിയില്ല എനിക്ക് ടീച്ചറേയും കൂട്ടുകാരേയും കാണാൻ കൊതിയാകുന്നു ഞാൻ ഉറങ്ങുന്നതിന് മുമ്പ് ടീച്ചറേയും കൂട്ട കാരേയും ഓർത്ത് കണ്ണുനീർ ഒഴുക്കാറുണ്ട് ഹെഡ് ടീച്ചറുടെ യാത്രയയപ്പും വാർഷികവും സംബന്ധിച്ച് സ്കൂൾ അദ്ധ്യാപകരും കുട്ടികളും ചേർന്ന് പല പരിപാടികളും നടത്താൻ തീരുമാനിച്ചിരുന്നു ഞാനും കൂട്ടുകാരും ഒപ്പനയായിരുന്നു ഞങ്ങൾ നല്ല സന്തോഷത്തിൽ കളിച്ചിരുന്നു എന്ത് ചെയ്യാൻ എല്ലാം കൊറോണ നശിപ്പിച്ചു വീട്ടിൽ ഇരുന്ന് മുഷിഞ്ഞു ഇപ്പാൾ നോമ്പ് കാലം ആണല്ലോ ഞാൻ രണ്ട് നോമ്പ് നോറ്റിരുന്നു പിന്നെ വയറുവേദന വന്നു ഞാൻ രിസയുടെ പാചകം കണ്ടു ഞാൻ അടുക്കളയിൽ ഉമ്മയുടെ കൂടെ കോഴിക്കറിയും പൊരികളും ഉണ്ടാക്കാനും സഹായിച്ച് സമയം തീർക്കും എൻറ ഉപ്പ ഒരു ഊഞ്ഞാൽ കെട്ടി എന്റെ വീട്ടിലുള്ളവരും അയൽവാസികളും ആടാറുണ്ട് ഒരു ദിവസം ഞാനും അനിയത്തിയും ആടിയപ്പോൾ എന്നേയും അനിയത്തിയേയും ഊഞ്ഞാൻ ചതിച്ചു കയർപൊട്ടി താഴെ വീണു അടുത്ത ദിവസം എന്റെ ഉപ്പച്ചി നല്ലവണ്ണമുള്ള കയർ കൊണ്ടുവന്നു മുറ്റത്തേ മാവിൽ വലിയ ഊഞാൽ കെട്ടി ഹായ് നല്ല രസം ഉമ്മയും ഉപ്പയും കുട്ടികളും അയൽപക്കത്തേ കൂട്ടുകാരും ഊഞ്ഞാൽ ആടി രസിച്ചാണ് എന്റെ കൊറോണക്കാലം ലോക്ക് ഡൗൺ തള്ളിനീക്കുന്നത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ