കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ചില ലോക്ക് ഡൗൺ കണ്ടെത്തലുകൾ
ചില ലോക്ക് ഡൗൺ കണ്ടെത്തലുകൾ
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " വള്ളത്തോൾ നാരായണമേനോൻ എഴുതിയ വരികൾ എത്ര പ്രസക്തമാണ്! ഇതിന് മുൻപ് മനുഷ്യൻ ഒഴികെ ഉള്ളവയ്ക്കാണ് ബന്ധനങ്ങൾ എന്നായിരുന്നു പൊതുവിലുള്ള വിചാരം അതാണിപ്പോൾ ഒരു കുഞ്ഞുവൈറസ് തിരുത്തിയിരിക്കുന്നത്. ലോക് ഡൗൺ ചില പുതിയ ചിന്തകൾക്കും വഴിവച്ചിരിക്കുന്നു. " പുര കത്തുമ്പോൾ വാഴവെട്ടാൻ പാടില്ല " എങ്കിലും ചിലത് പറയാതെ വയ്യ. ലോകത്തിൽ ഒന്നര ലക്ഷത്തോളം മനുഷ്യൻകൊറോണ ബാധിച്ച് മരിച്ചു. ലോകരാജ്യങ്ങളും ഇന്ത്യയും എല്ലാം തന്നെ രോഗ ഭീഷണിയിൽ... സാമൂഹിക അകലം പാലിക്കാൻ പറഞ്ഞിട്ടും 21,294 27 പേർ രോഗബാധിതരായിരിക്കുന്നു. എല്ലായിടത്തും ഭീകരാവസ്ഥ.. അങ്ങനെയാണ് നമ്മുടെ നാട്ടിലും ലോക് ഡൗൺ നിലവിൽ വന്നത്. ഒരു ദിവസം പെട്ടെന്ന് ഈ അവസ്ഥയിലായപ്പോൾ നമ്മൾ വല്ലാതെ അസ്വസ്ഥരായി.എന്നാൽ ആ അസ്വസ്ഥതകൾക്കുള്ളിൽ ചില സത്യങ്ങൾ കൂടി വെളിവായി. ഞങ്ങൾ കുട്ടികൾക്ക് പരീക്ഷ തീരും മുൻപ് അവധിയായി. പത്താം ക്ലാസ് പരീക്ഷ മൂന്നെണ്ണം ബാക്കി നിൽക്കുന്നു. ആദ്യമൊക്കെ അതിന്റെ അങ്കലാപ്പായിരുന്നു.എന്നാൽ ദിവസങ്ങൾ പോകെ അത് മാറി. പഠിക്കാൻ തോന്നുന്നില്ല. വീട്ടിൽ അമ്മ വച്ച് തരുന്ന ആഹാരത്തിന് നല്ല രുചി! നേരത്തേ അമ്മയ്ക്ക് ഇതൊക്കെ ഉണ്ടാക്കിക്കൂടായിരുന്നോ? പിന്നെ അച്ഛൻ.. അച്ഛനെ നന്നായി ഒന്ന് കാണാൻ കിട്ടി.അച്ഛനോട് കാര്യം പറഞ്ഞിരിക്കാൻ നല്ല രസമുണ്ട്.അച്ഛന്റെ കുട്ടിക്കാലത്തെ കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് എനിക്ക് മനസ്സിലായി. പഠിത്തത്തിന്റെ കാര്യം പറഞ്ഞ് അമ്മ ടിവി കാണൽ സമ്മതിക്കില്ലായിരുന്നു. ഞാൻ കുറെ സിനിമകൾ കണ്ടു. കിലുക്കം എന്ന സിനിമ പോലെ ഇപ്പോൾ നല്ല സിനിമകളില്ലല്ലോ. രാവിലെ ഉണരുമ്പോൾ തൊടിയിലൊക്കെ കിളികളുടെ പല വിധ ശബ്ദങ്ങൾ.. കാറ്റിന് നല്ല സുഗന്ധം.. അടുക്കളയിൽ അമ്മ പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ അമ്മയ്ക്കൊപ്പം പാചകം..പക്ഷേ ചിലത് എന്നെ വിഷമിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |