ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം     

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾനന്നായിസോപ്പിട്ടുകഴുകുക.വയറിളക്കരോഗങ്ങൾ,വിരകൾ,ഒഴിവാക്കാം.പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. . മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെതടയുവാനുംതുവാലഉപകരിക്കും.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയുംമല വിസർജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ച പയറുവർഗങ്ങളും, പരിപ്പുവർഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാരംശീലമാക്കിഅമിതാഹാരം ഒഴിവാക്കുക. കടൽ മത്സ്യവും, മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക.ദിവസവും 2 ലിറ്റർ (10 ഗ്ലാസ്) വെള്ളം കുടിക്കണം.വ്യായാമവും വിശ്രമവും ആവശ്യം. വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യായാമം.

സഫാ അസീം
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം