മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modern Headmaster (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ മാലിന്യം നമ്മുടെ ഉത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം
നാം ഓരോരുത്തരും നമ്മുടെ വീടിനു ചുറ്റും ധാരാളം വസ്തുക്കൾ വലിച്ചെറിയുന്നു. അവ നമുക്കു പലപ്പോഴും ദോഷകരമായി മാറുന്നുമുണ്ട്.

നാം വലിച്ചെറിയുന്ന വസ്തുക്കളിൽ മണ്ണിന് ദോഷകരമായതും ഗുണകരമായതും ഉണ്ട്. ദോഷകരമായത് മണ്ണിൽ കിടക്കുന്നു. അത് എത്ര കാലം കഴിഞ്ഞാലും അങ്ങനെ തന്നെ കിടക്കും. അതിന് ഒരു കേടും സംഭവിക്കില്ല.

എന്നാൽ മണ്ണിൽ അലിഞ്ഞു ചേരുന്നവ ഗുണകരമാണ്.

നമ്മൾ വലിച്ചെറിയുന്ന വസ്തുക്കളിൽ ചിലപ്പോൾ വെള്ളം കെട്ടിക്കിടക്കാറുണ്ട്. ഇത് കൊതുക് ധാരാളമായി പെരുകാൻ ഇടയാക്കുന്നു. അതുമൂലം ധാരാളം രോഗങ്ങൾ പകരുകയും ചെയ്യുന്നു.

അതുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ ശരിയായ രീതിയിൽ ഇല്ലാതാക്കാം.

നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണ്.

അഷ്ടമി. ബി
3 എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം