Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
ഒരു മഴത്തുള്ളി പോൽ ദൈവത്തിൻ
സൃഷ്ടിയായ്
പ്രകൃതിയിൽ അവളും പിറന്നു
മനുഷ്യനെന്ന എന്നെയും നിന്നെയും ഊട്ടിയപോൽ
പ്രകൃതി അവളെയും ഊട്ടി.
ആ അമ്മപോലും അറിഞ്ഞില്ല അവളൊരു
വിഷമെന്ന്
അമ്മതൻ മടിത്തട്ടിൽ അവൾ വളന്നു.
ഉള്ളിലെ ക്രൂരമുഖത്തെ അറിയാതെ
ആരെയും അറിയാതെ,ആരെയും കാണാതെ
മനുഷ്യന്റെ ഗന്ധമെന്തെന്നറിയാതെ,
ഒടുക്കം അവളും അറിഞ്ഞു തൻ ക്രൂരമുഖത്തെ.
തൻ മക്കളെ പെറ്റുപെരുക്കാൻ
മനുഷ്യനിൽ പ്രവേശിക്കണമെന്ന്
ഒറ്റക്കുതിപ്പിനെടുത്തുചാടി
മനുഷ്യ ഹൃത്തിൽ വീടുപണിയാൻ
പെറ്റുകൂട്ടി ആയിരമായിരം കിടാങ്ങളെ
ഒടുവിലാ മനുഷ്യൻ അടിതെറ്റി വീണു,
മണ്ണിൻ മടിത്തട്ടിലേക്ക്......
നാൾക്കുനാൾ അവൾതൻ മക്കൾ പെരുകി
മനുഷ്യ ഹൃദയങ്ങൾ ആറടി മണ്ണിലൊടുങ്ങിയപ്പോൾ
പ്രകൃതിയും തേങ്ങിയറിയാതെ
ആ അമ്മതൻ മനം ഭയത്താൽ വിറച്ചു.
കണ്ണീരോടേറ്റുവാങ്ങി ദൈവം തനിക്കായ്
നൽകിയ തൻ കിടാങ്ങളെ
കൊറോണയെന്നൊരുത്തി തൻ സാമ്രാജ്യം
മെനഞ്ഞു മെനഞ്ഞു ഒടുവിൽ നാശത്തിൻ
കുഴിയിലോട്ട് കാലുവയ്ക്കും
ഓർക്കൂ നീയും,നീ എന്ന സൂഷ്മജീവി
മനുഷ്യനൊരു പാഠമെങ്കിൽ
മനുഷ്യ നിൻ പാഠം ആദ്യം നിനക്കുമുന്നിൽ
തന്നെ തറപറ്റി വീണോ?
മനുഷ്യന്റെ അഹന്ത അവന് നീയാൽ
നാശം വിത്തച്ചു.
ഇനി വരും നാൾ നിൻ അഹന്തയ്ക്ക്
മനുഷ്യനാൽ നാശമതു തീർച്ച.
|