ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഞെട്ടി ഞാൻ ഞെട്ടി
കൊറോണയാൽ ഞെട്ടി.
പേടിച്ചരണ്ടു ഞാൻ
വീട്ടിനകത്തിരിപ്പായി.
ടൂറും വിടപറയലു-
മെങ്ങോ പോയി
പരീക്ഷയും ഹോ നടന്നില്ല
കളിയും ചിരിയു-
മെങ്ങോ പോയി
ആഘോഷങ്ങളെല്ലം
ശുഷ്കമായി..
കൂലിയും വേലയും
നഷ്ടമായി
മാലോകരെല്ലാം
കഷ്ടത്തിലായി
പച്ചക്കറിയൊന്നു
നട്ടെന്നാൽ
നനച്ചു കൊടുക്കാനോ
വെളളമില്ല.
എന്നു തീരുമീ
ദുരിതമെന്നോർത്ത്
കണ്ണുനീർ വാർത്തിടെൻ
അന്തരംഗം..

 

ദേവിക
4 B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത