ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/"പ്രതിരോധിക്കാം ഈ മഹാമാരിയെ"

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഈ മഹാമാരിയെ

നമ്മുടെ നിത്യജീവിതത്തിൽ ധാരാളം രോഗങ്ങളെ നമ്മൾ നേരിടുന്നു. ജീവിതത്തിൻറെ ഒരു കണ്ണിയായി രോഗങ്ങൾ നമുക്കിടയിൽ മാറിക്കൊണ്ടിരിക്കുന്നു . വൈറസുകൾ മനുഷ്യ ജീവിതത്തിലെ ഒരു അംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. നമുക്കറിയാം ഈ രണ്ടു വർഷത്തിനിടയിൽ നമ്മൾ നേരിട്ട നിപ്പാ വൈറസുംഅതുപോലെ തന്നെ നമ്മൾ ഇപ്പോൾ കൊറോണ എന്ന മാരകമായ വൈറസിനെ നാം നേരിട്ടുകൊണ്ടിരിക്കുകയാണ്* ഈ രോഗങ്ങളെല്ലാം പ്രതിരോധിക്കാൻ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ശുചിത്വമില്ലായ്മ യിലൂടെയാണ് രോഗങ്ങൾ പിറവിയെടുക്കുന്നത്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നമ്മുടെ ജീവിത നാശത്തിന് ഇടയാക്കുന്നു.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായ യും നമ്മൾ തൂവാലകൊണ്ട് മറക്കണം. വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ആണ് ഈ മാർഗം നമ്മൾ സ്വീകരിക്കുന്നത്. ഇന്ന് നമ്മൾ കൊറോണ എന്ന മാരകമായ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുന്ന തിരക്കിലാണ്. നമുക്കറിയാം ദിനംപ്രതി കൊറോണ വൈറസ് ജനങ്ങളുടെ ജീവനെടുക്കുന്ന എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗവൺമെൻറിന് തീരുമാനം അനുസരിക്കേണ്ടത് നമ്മൾ ഓരോ പൗരന്മാരുടെയും കടമയാണ്
അനാവശ്യമായ യാത്രകൾ നമ്മൾ ഒഴിവാക്കണം അതുപോലെതന്നെ ആശുപത്രി സന്ദർശനങ്ങളും. നമുക്കറിയാം ആശുപത്രിയിൽ ധാരാളം രോഗികൾ ഉണ്ടാകുമെന്ന് അവരിൽ നിന്നും രോകങ്ങൾ പകരാനുള്ള സാധ്യത വളരെ അധികമാണ്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി നമ്മുടെആരോഗ്യ പ്രവർത്തകരും ,ഡോക്ടർമാരും, നഴ്സുമാരും, ജനക്കൂട്ടത്തെ തടയാൻ വേണ്ടി പോലീസുകാരും, ഒരുപോലെ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.നമുക്ക് ഒന്നിച്ച് നേരിടാം ഈ മഹാമാരിയെ.
STAY HOME🏠

നജ ഫാത്തിമ
3 B ജി.എച്ച്.എസ്. കാപ്പ്
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം