ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ ഭീതി പടർത്തി കൊറോണ !!
ഭീതി പടർത്തി കൊറോണ !!
കൊറോണ എന്ന മഹാമാരിയെ നമ്മൾ ആദ്യം കണ്ടത് ചൈനയിൽ ആണ്. വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കോവിഡ് -19എന്ന ഈ വൈറസ് ലോകം മുഴുവൻ കീഴടക്കി. കൊറോണ ബാധിച്ച വ്യക്തിയിൽ നിന്നും വളരെ പെട്ടന്ന് മറ്റൊരാളിലെക്ക് പകരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട്തന്നെ ഇന്ന് രാജ്യം "ലോക്ക് ഡൌണിൽ"ആണ്. സാമൂഹികഅകലം പാലിക്കുക എന്നതാണ് ഇപ്പോൾ നാം ചെയ്യേണ്ടത്. കൂടാതെ പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗികുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വെള്ളം കുടിക്കുക. ചുമയോ പനിയോ ഉണ്ടെങ്കിൽ വേഗം ആശുപത്രിയിൽ പോവുക. തുടങ്ങിയ കാര്യങ്ങൾ നാം ശ്രെദ്ധിക്കുക. ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ ആണ്. മരണം കൂടി വരുന്നു, ആശുപത്രിയിൽ സൗകര്യങ്ങൾ തികയാതെ വരുന്നു, രാവും പകലും ആരോഗ്യ പ്രവർത്തകരും പോലീസും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ നാം കരുതലോടെ വീടുകളിൽ ഇരിക്കണം. നിപയെയും പ്രളയതെയും അതിജീവിച്ച നമ്മൾ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊറോണ എന്ന മഹാ വിപത്തിനെയും അതിജീവിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ