ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
ആ മാവിൽ പിന്നെയും പൂക്കൾ വിരിഞ്ഞു. മേലേ കൊമ്പിലെ കണ്ണിമാങ്ങകൾ ഇപ്പോൾ മൂത്തു പഴുക്കാറായി. മാവിൻ ചുവട്ടിൽ മാധവൻ വന്നിരിക്കുന്നു. മാവിന്റെ തണലിൽ വിശ്രമിക്കുന്നത് പണ്ടേ അയാളുടെ ശീല മായിരുന്നു. അവിടെയിരിക്കുമ്പോൾ പഴയകാല ജീവിതചിത്രങ്ങൾ അയാളുടെ മനസ്സിലേയ്ക്ക് ഓടിയെത്തും. ഇപ്പോൾ മക്കൾ മൂന്നുപേരും വളർന്നു വലുതായിരിക്കുന്നു. അവർക്ക് അച്ഛനോട് സംസാരിക്കാൻ പോലും സമയമില്ലാതായിരിക്കുന്നു. അവർ മൂന്നുപേരും ചെറുമക്കളും ജോലിത്തിരക്കിലും പഠനത്തിലുമാണ്. മാധവൻ സംസാരിക്കുവാൻ പോലും പ്രകൃതിയെ ആശ്രയിച്ചു. മാധവൻ പതിയെ പതിയെ ഏകാകിയാകുവാൻ തുടങ്ങി. എന്നാൽ കല്യാണി അടുക്കള പണികൾ ചെയ്തശേഷം ഭർത്താവ് മാധവന്റെ അടുത്ത് വന്നിരിക്കും. രണ്ടുപേരും സംസാരിച്ചിരിക്കും. എന്നാലും മനസ്സിൽ വല്ലാത്ത ദുഃഖം മക്കൾ തന്നിൽ നിന്നും അകലുന്നുവോ? അങ്ങനെയിരിക്കെ ലോകം മുഴുവൻ കൊറോണ വൈറസ് ബാധിക്കുന്നതായുള്ള വർത്തകൾ മാധവനും അറിഞ്ഞു. വല്ലാതെ ഭയന്ന് പോയി. ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നു. മാധവന്റെ മക്കളും ചെറുമക്കളും എങ്ങനെ സമയം ചെലവഴിക്കും എന്ന് ചിന്തിച്ചു വിഷമിച്ചിരിക്കെ മാധവൻ അവരുടെ അരികെ എത്തി പഴയ കഥകൾ പറയാൻ തുടങ്ങി. തന്റെ ജീവിതാനുഭവങ്ങൾ മക്കളും ചെറുമക്കളും കേട്ടു. അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. സ്വന്തം മാതാപിതാക്കളുടെ മൂല്യം തിരിച്ചറിയാൻ ഒരു ലോക്ക്ഡൗൺ തന്നെ വേണ്ടി വന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- നെയ്യാറ്റിൻകര ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ