Schoolwiki സംരംഭത്തിൽ നിന്ന്
ദുനിയാവിലെ ഭീതി
ഒരു നാൾ വന്നു ഭീതി പരത്തി നീ
മറുനാൾ വന്നു നീ .. ഭീതിയിൽ മൂടി
ദുനിയാവിലങ്ങോളമിങ്ങോള മോടി നടന്നു നീ.
രണ്ടര ലക്ഷം ജീവനെകൊണ്ടു പോയ്
ഇനിയും പോകുമോ എന്നറിയില്ലെങ്കില്ലും
പോകാതിരിക്കുവാൻ ജപിക്കുന്നു നാമെല്ലാം .
കൊറോണ പേരുമായ് വന്നവനല്ലേ നീ..
മറുനാൾ കോവിഡ് 19 തായതും
ദുനിയാവു മുഴുവനും നിന്നെ ഭയന്നപ്പോൾ
നീ.. പേടിച്ചതോ ഈ .. കേരളനാടിനെ
ഭീതിയിലാണ്ടു നടക്കും ജനങ്ങളെ
മുന്നിൽ നയിച്ചു നടക്കുവാൻ വന്നവർ
നമ്മുടെ മാതാപിതാക്കളെ പോലവർ
മുന്നിൽ നയിച്ചു നടപ്പതും കണ്ടു നാം .
കാവലാളായ് മാറി മുഖ്യനും
സ്വാന്തനമേകി അമ്മയും കൂടേ
ആരോഗ്യരംഗത്തെ ശ്രേഷ്ടരാംസോദരർ
നീതി നിയമ പാലകരും ഒപ്പം
മാമലനാട്ടിലെ മാലോകരൊക്കെയും
ദൈവത്തിൻ സ്വന്തം നാടിനെ രക്ഷിപ്പാൻ
കൊന്നു പടർന്ന് വിലസീടുമ്പോൾ നിന്നെ..
കേരളം വന്ന് പിടിച്ചുകെട്ടി
എത്രയോ മഹാമാരി വന്നു ശ്രമിച്ചിട്ടും
തളരാതെ പോരാടി നിന്ന നാട്
നടക്കില്ല കോവി ഡേ നിന്റെ മോഹം
ഞങ്ങൾക്ക് താങ്ങായി തണലുമായ്
ഞങ്ങടെ അമ്മ മുന്നിലുണ്ടേ
ലോകം തന്നെ വാഴ്ത്തു മമ്മ
ഞങ്ങടെ അമ്മ ടീച്ചറമ്മ ....
|