എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പാവം എന്നോ പണക്കാരൻ എന്നോ നോക്കിയില്ലവൻ
ജാതി ഏതോ മതം ഏതോ എന്ന് നോക്കിയില്ലവൻ
ലോകവും രാജ്യവും സംസ്ഥാനവും
ഒന്നായ് ഒരു കയ്യോടെ ഒന്നിച്ചിരുന്നു.
ജോലിയും ഇല്ല വിദ്യാഭ്യാസവുമില്ല
കളി ഇല്ല കൂട്ടുകൂടലില്ല
വീടിനുള്ളിൽ തന്നെ.
ആരെയും കാണാതെ ആരോടും മിണ്ടാതെ
മുഖാവരണം ധരിച്ചു എങ്ങും നമ്മൾ
നമുക്കായി രാവും പകലും കഷ്ടപെടുന്ന നഴ്‌സുമാർ
ആരോഗ്യപ്രവർത്തകർക്ക് ഒരു വന്ദനം സമർപ്പിക്കാം.
ഒന്നായ് നേരിടാം ഈ കൊച്ചുമാരിയെ
ഒന്നായ് ചെറുക്കാം ഈ വൈറസിൻ ആക്രമണത്തെ.
 

ജീവ ജേക്കബ്
10 C എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത