നിശ്ചലം നിശ്ചലം ഈ ഭൂമി....
എവിടെയും നിശബ്ദത മാത്രം..
റോഡുകളിൽ വണ്ടികളുമില്ല
ട്രാഫിക് ബ്ലോക്കുകളും ഇല്ല...
എവിടെ നോക്കിയാലും മാസ്കുകൾ ധരിച്ചു മനുഷ്യർ മാത്രം...
ഈ കൊറോണ എന്ന മഹാമാരി എത്ര ജീവനുകളെ ലോകത്തു നിന്നകറ്റുന്നു....
ഈ മഹാമാരിയെ തടുക്കാൻ മാർഗ്ഗമൊന്നുമില്ലെന്നു ആരോഗ്യ പ്രവർത്തകർ പറയുകയാണ്....
എന്നാലും ഈ മഹാമാരിയെ നമുക്ക് തടുക്കാം..
കൈ കോർക്കാതെ ഒരു മനസോടെ..
പരിസ്ഥിതി സംരക്ഷണം
മണ്ണിന്റെ മണമിന്നു പോയി മറഞ്ഞു
മഴയുടെ കുളിരും നഷ്ടമായി ....
മരവും തണലും നശിച്ചുപ്പോയി...
നാളയുടെ പൂക്കളും കൊഴിഞ്ഞു വീണു
ഇനിയില്ല ഒരു തൈ പോലും വരും തലമുറയ്ക്കായ്...
ഒരു തൈ നട്ടു കൊണ്ട് നമുക്കുണർത്താം നമ്മുടെ ഉറങ്ങിയ പരിസ്ഥിതിയെ ....