കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/നേരിടാം ഒറ്റക്കെട്ടായി
നേരിടാം ഒറ്റക്കെട്ടായി
കൊറോണ എന്ന മാരകമായ വൈറസ് ഇന്ത്യയിൽ പടർന്നു പിടിച്ചിരിക്കുകയാണ്. ഈ വൈറസ് കേരളത്തിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഈ രോഗത്തെ തടുക്കാൻ വേണ്ടി മെയ് 3 വരെ ഇന്ത്യയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വീട്ടിൽ വെറുതെ ഇരിക്കുന്നതിനു പകരം ഈ ലോക്ക്ഡൌൺ എങ്ങനെ ഫലപ്രദം ആയി വിനിയോഗിക്കാം എന്നാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലോക്ക്ഡൌൺ കാലത്ത് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാവും. ഈ സമയം കുടുംബാംഗങ്ങൾക്ക് പരസ്പരം സംസാരിക്കാൻ വേണ്ടി ഉപയോഗിക്കാം. ഇത് കുടുംബാംഗങ്ങൾ തമ്മിൽ ഉള്ള ആത്മബന്ധം വർധിപ്പിക്കും. കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ ഈ ലോക്ക്ഡൌൺ കാലം അവസരം ഒരുക്കുന്നു. ചിത്രങ്ങൾ വരച്ചും കവിതകൾ രചിച്ചും കഥകൾ വായിച്ചും ഒക്കെ ഈ ലോക്ക്ഡൌൺ കാലം കുട്ടികൾ ഫലപ്രദം ആയി വിനിയോഗിക്കണം. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി ലൈബ്രറികൾ പോലെ ഉള്ള സ്ഥാപനങ്ങൾ പല പല പരിപാടികൾ ഓൺലൈൻ ആയി നടത്തുന്നുണ്ട്. വിഷരഹിത പച്ചക്കറികൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. മിക്കവരുടെയും പരാതി സമയമില്ല എന്ന് ആയിരുന്നു. ഈ ലോക്ക്ഡൌൺ കാലം നമുക്ക് അതിനു വേണ്ടിയും ഉപയോഗിക്കാം. സ്വന്തമായി പച്ചക്കറികൾ ഉണ്ടാക്കി അതിന്റെ സ്വാദ് ആസ്വദിക്കാൻ ഈ ലോക്ക്ഡൌൺ കാലം നമുക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. വീടും പരിസരവും വൃത്തിയാക്കി വെക്കാനും ഈ സമയം ഉപയോഗപ്പെടുത്താം. കൊറോണക്കൊപ്പം ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുള്ള ഈ സാഹചര്യത്തിൽ വീടും പരിസരവും വൃത്തിയാക്കുന്നത് ഇത്തരം വൈറസുകളെ ചെറുക്കാൻ സഹായിക്കും. വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം വിവരശുചിത്വം പാലിക്കാൻ നാം മറക്കരുത്. അതുകൊണ്ട് വ്യാജവാർത്തകളെ അവിശ്വസിക്കുക. വെറുതെ ഇരിക്കുകയല്ല രോഗങ്ങൾക്ക് എതിരെ ശക്തമായ പ്രതിരോധവലയം തീർക്കുകയാണ് നാം ഇനി ചെയ്യേണ്ടത്. അതിനു വേണ്ടി ഈ ലോക്ക്ഡൌൺ കാലം ഫലപ്രദമായിവിനിയോഗിക്കാം
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം