ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/കൊറോണാ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ വൈറസ്

 വൻമതിലുള്ളൊരു ദേശത്ത്
പിറന്നുവീണൊരു വൈറസ്
കരുത്തനായൊരു വൈറസ്
മാനവരാശി നശിക്കാനായ്
ജന്മം കൊണ്ടൊരു വൈറസ്
എന്തു ചൊല്ലി വിളിക്കേണ്ടൂ
ശാസ്ത്രലോകം ചോദിച്ചു
എല്ലാരും ചേർന്നതിനായി
കൊറോണാ എന്നു പേരിട്ടു
ജീവനില്ലാത്തോനവൻ
കണ്ണിനുകാണാൻ പറ്റാത്തോൻ
ദൂരെ നിന്നാൽ രസമാണേ
ചാരെയണഞ്ഞാൽ അപകടവും
ഉരിണ്ടിരിക്കും കുഞ്ഞനവൻ
നാടുകൾ താണ്ടി ദേശം താണ്ടി
ലോകത്തെല്ലാം ചെല്ലുന്നു
മനുഷ്യരെയവൻ കൊല്ലുന്നു
സമ്പത്തൊന്നും നോക്കാതെ
ജാതിമതവും നോക്കാതെ
പ്രായമൊന്നും നോക്കാതെ
എല്ലാജീവനുമെടുക്കുന്നു
ആതുരസേവകൾ നോക്കിനിൽക്കെ
ഓരോ ജീവനും പൊലിയുന്നു
ആതുരാലയമെല്ലാമെല്ലാം
ശവങ്ങൾ കൊണ്ടു നിറയുന്നു
ഭയന്നു വിറച്ചു ശാസ്ത്രലോകം
ഭയന്നു വിറച്ചു ലോകജനത
എങ്ങനെ തടയും വൈറസിനെ
എങ്ങനെ കൊല്ലും കൊറോണയെ
അധികാരികളും ആതുരസേവകരും
ഒറ്റക്കെട്ടായ് അണിചേർന്നു
കൊറോണായെന്ന വൻമാരിയെ
തുടച്ചുനീക്കാൻ കരുത്തുമായ്
ലോകജനത ഒരൊറ്റമനസ്സായ്
ഒരുകൈ അകലം പാലിച്ചു
കൈകൾ കഴുകി കാൽ കഴുകി
മുഖാവരണവും ധരിച്ചിടുവാൻ
ജനങ്ങൾ തന്നുടെ ഐക്യം കണ്ട്
പകച്ചുപോയൊരു വൈറസ്
സ്വന്തം ജിവൻ രക്ഷിക്കാനായ്
ഓടിയോളിച്ചു അകലേയ്ക്ക്
 

ക്രിസ് ജെനീഫ്
3 എ ഗവ എൽ പി സ്ക്കൂൾ കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
ക്ടത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത