കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
  കരുതൽ   

ഈ കാലഘട്ടത്തിൽ നമ്മൾ എറ്റവുo കൂടുതൽ പാലിക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയമാണ് രോഗപ്രതിരോധശേഷിയും ശുചിത്വവും. ഇന്ന് ലോകം മുഴുവൻ ആളിപടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന രോഗമാണ് കോറോണ എന്ന കോവിഡ് - 19. പല വികസിത രാജ്യങ്ങളും ഈ മഹാമാരിയിൽ അടിപതറി കൊണ്ടിരിക്കുന്നു .എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയിരിക്കുന്നു .കൂറെ ജനങ്ങൾ മരണമടയുകയും രാജ്യത്തിൻ്റെ സാമ്പത്തിക ശേഷിയിൽ തന്നെ കുറവുണ്ടായി.

1980 മുതൽ അനേകം പകർച്ചവ്യാധികൾ പൊട്ടി പുറപ്പെടുന്നതിനു ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇപ്പോൾ ആഗോളതലത്തിൽ വ്യാപിച്ചിരിക്കുന്ന കോവിഡ് - 19 ഇതിൽ നിന്നെല്ലാം വിത്യാസമാണ്. പുതുതായി കണ്ടെത്തിയ 'സാർഡ് കോവ് 2 ' എന്ന വൈറസാണ് രോഗത്തിന് കാരണം .2003 ൽ ഇന്ത്യയിൽ എത്തിയ സാർഡ് വൈറസിൻ്റെ ബന്ധം ഇതിനുണ്ട് .ഈ വൈറസ് ഉപരി ശ്വാസനാളത്തയല്ല ശ്വാസനാളത്തെയാണ് ബാധിക്കുന്നത്. അതു കൊണ്ട് തന്നെ രോഗ ബാധിതരുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന ആളുകളെ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കി .പനിയുള്ളവരെ പ്രത്യകം ഐസോലേഷൻ വാർഡുകളിലാക്കി ഈ രോഗം പടരാതെ തടയനായി .മറ്റു പകർച്ചവ്യാധികളെക്കാൾ 10 മുതൽ 30 മടങ്ങ് വരെ അപായശേഷിയുള്ള വൈറസാണ് കോവിഡ് 19. അതു കൊണ്ട് തന്നെ ഇതിന് ജാഗ്രത അത്യാവശ്യമാണ് ഈ വൈറസ് ബാധിക്കുമ്പോൾ തന്നെ വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ പ്രവർത്തകർ വൈറസ് ബാധിച്ചവരെ പരിശോധിക്കുന്നതിനു വേണ്ടി പ്രത്യകം സജീകരിച്ച ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. അതുപോലെ തന്നെ സാധാരണ ജനങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ശുചിത്യം ഉറപ്പാക്കാൻ പ്രത്യകം നിർദ്ദേശങ്ങളും നൽക്കി.

പെതു സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും, ഏകദ്ദേശം ഒരു മീറ്റർ പരിധിയിൽ സാമൂഹിക അകലം പാലിച്ചു നിൽക്കണം. അതുപോലെ തന്നെ രോഗവ്യാപനം തടയുവാൻ വേണ്ടി കൈകൾ ഇടക്കിടെ സോപ്പു ഉപയോഗിച്ചോ സാനിറ്റ്സർ ഉപയോഗിച്ചോ കഴുകുക .നമ്മൾ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം .പൊതു സ്ഥലങ്ങളിൽ പോയി വീട്ടിൽ വരുമ്പോൾ ഉപയോഗിച്ച വസ്ത്രങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും കുളിച്ചിട്ട് വീട്ടിലുള്ളവരുമായി പെരുമാറാനും ശ്രമിക്കുക.ഇതിൻ്റെ ഭാഗമായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ലോക് ഡൗൺ നിർദ്ദേശങ്ങൾ നൽകി സാമൂഹിക അകലമാണ് ഈ രോഗം വ്യാപിക്കുന്നത് തടയുവാൻ വേണ്ട വലിയ മാർഗ്ഗം.

സമൂഹ വ്യാപനം തടയാൻ വേണ്ടി ഐസോലേഷനുകളിലാക്കി രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരെയും നെഴ്സ് മാരെയും അതുപോലെ മറ്റു ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കരുടെയും പങ്കാളിത്വം വളരെ വലുതാണ്. എത്ര നന്ദി പറഞ്ഞാലും തീരാത്തതാണ് അവരുടെ പ്രവർത്തനം അതുകൊണ്ട് തന്നെ നമ്മുടെ കേരളം ഒരു പരിധി വരെ ഈ വൈറസിനെ തടയുവാൻ സാധിച്ചു.

ശ്യാം കൃഷ്ണ വി ഐ
9 D കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം