എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യ൯െയും ഈ ലോകത്തി൯െയും ഒക്കെ നാശത്തിന് കാരണമാകുന്ന ഒരുപാട് വൈറസുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട് .അതിലൊന്നാണ് കൊറോണ വൈറസ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937-ൽ ആണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 1960-കളിലായിരുന്നു ഇത് സ്ഥിരീകരിച്ചത്. കിരീടം പോലുള്ള ചില രൂപങ്ങൾ അവയിൽ ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് കൊറോണ വൈറസ് എന്ന പേര് വന്നത് . വായ പൊത്തിപ്പിടിക്കാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിൽ നിന്നും തെറിക്കുന്ന തുള്ളികളിൽ കൂടെയാണ് ഇത് പടരുന്നത് വളരെ അപൂർവമായി വിസർജ്യങ്ങളിലൂടെയും ഇവ പടരാം. കൊറോണ വൈറസ് ബാധിച്ചാൽ രണ്ട് ദിവസം മുതൽ നാലു ദിവസം വരെ പനിയും ചുമയും ജലദോഷവും ഉണ്ടാവും.
|