ഗവ ഹയർ സെക്കന്ററി സ്കൂൾ തൊടിയൂർ/അക്ഷരവൃക്ഷം/അകലാം അകറ്റാം കോവിഡിനെ.....
അകലാം അകറ്റാം കോവിഡിനെ.....
കൊറോണ വൈറസ്. ഇന്ന് ഏതു കൊച്ചുകുട്ടിയ്ക്കും അറിയാം. ഒരുപാട് ജീവൻ കാർന്നു തിന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ ഒരു വാക്സിനും കണ്ടെത്തിയിട്ടില്ല. നാം പലരും മറന്നുപോയ നമ്മുടെ ശുചിത്വ ശീലങ്ങൾ വീണ്ടെടുക്കുക എന്ന ദൗത്യം നിറവേറ്റാൻ കൊറോണ വൈറസിനു കഴിഞ്ഞു എന്നത് ഒരു നല്ല കാര്യം തന്നെയാണെങ്കിലും കൊറോണ വൈറസ് വലിയ വിപത്ത് തന്നെയാണ്. മനുഷ്യരാശിയെ ഒന്നടങ്കം കാർന്നു തിന്നാൻ തക്ക ശേഷിയുള്ള ഒരു വൈറസ് ആണ് കൊറോണ. വൃത്താകൃതിയുള്ള കൊറോണ വൈറസുകളുടെ ഉപരിതലത്തിൽ അവയ്ക്കു മനുഷ്യകോശങ്ങളിൽ പറ്റിപ്പിടിയ്ക്കാനായി പുറത്തേക്ക് നീണ്ടുനിൽക്കുന്ന മുള്ളു പോലെയുള്ള ഭാഗങ്ങൾ ഉണ്ട്. ഇതിന്റെ അറ്റം കൂർത്തതല്ല. ഇവ വൈറസിനു ഒരു കിരീടത്തിന്റെ രൂപം നൽകുന്നു. കൊറോണ എന്നാൽ കിരീടം എന്നർത്ഥം.ചൈനീസ് ഗവേഷകരാണ് ഈ വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയത്.ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിൽ ആണ്. കൊറോണ വൈറസ് അതിവേഗം പരക്കുന്ന ഒരു രോഗമാണ്. രോഗം ബാധിച്ച ഒരാളുടെ സ്പർശനത്തിലൂടെയോ സംസാരത്തിലൂടെയോ ആണ് മുഖ്യമായും രോഗം പടരുന്നത്.രോഗം ബാധിച്ചയാൾക്ക് പെട്ടെന്ന് രോഗം അതിന്റെ ലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നില്ല. രോഗത്തിന്റെ ആദ്യ ലക്ഷണം പനിയാണ്. COV:19,എന്ന മഹാമാരിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ തലപുകയ്ക്കുകയാണ്. പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനു ശാസ്ത്രലോകവും ആരോഗ്യരംഗത്തെ ഗവേഷകരും ഉറക്കമൊഴിയുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കുറച്ചു മുൻകരുതലുകൾ നാം സ്വീകരിക്കേണ്ടതുണ്ട്. 1️⃣ മാസ്ക്ക് ധരിക്കുക. (ഇതിലൂടെ രോഗം ബാധിച്ച ഒരാളുടെ സംസാരത്തിൽ നിന്നും വരുന്ന സ്രവം ശരീരത്തിൽ കടക്കുന്നില്ല. വായുവിലൂടെയുള്ള പകർച്ച ഒരു പരിധി വരെ തടയാൻ കഴിയുന്നു.)
2️⃣ കൈകൾ ഇടയ്ക്കിടെ സാനിടൈസർ ഉപയോഗിച്ച് കഴുകുക.(രോഗം ബാധിച്ച ഒരാൾ ഷേക്ക് ഹാൻഡ് നൽകുമ്പോൾ രോഗാണു കൈയ്യിൽ പ്രവേശിക്കുന്നു. ഇത് തടയാനാണ് ഹാൻഡ്വാഷ്.)
3️⃣ കൈകൾ കണ്ണിലും മൂക്കിലും ഒന്നും തൊടരുത്.(കൈയിൽ പ്രവേശിച്ച രോഗാണുക്കൾ പെട്ടെന്ന് ശരീരത്തിന്റെ ഉള്ളിൽ കടക്കാതിരിയ്ക്കാൻ.)
4️⃣ ഒരു മീറ്റർ അകാലത്തിൽ നിന്ന് സംസാരിക്കുക.(രോഗാണുവിന്റെ വായുവിലൂടെയുള്ള പകർച്ച ഒരു പരിധി വരെ തടയാൻ കഴിയുന്നു.)
5️⃣ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക.(രോഗം പടരുന്നതു കുറയുന്നു.)
ഇത്തരം മുൻകരുതലുകൾ നാം സ്വീകരിച്ചാൽ കൊറോണ വൈറസിനെ നമുക്ക് അതിജീവിക്കാൻ കഴിയും. കൊറോണ വൈറസ് ആദ്യം വ്യാപിക്കുന്നത് ശ്വാസകോശത്തിലാണ്. അതികഠിനമായ ശ്വാസതടസ്സം രോഗലക്ഷണമാണ്. കൊറോണ വൈറസിനെ തുടർന്ന് കേരളത്തിൽ വിമാനസർവീസുകളും ട്രെയിൻസർവീസുകളും നിർത്തിവച്ചു. 1863-ൽ ആരംഭിച്ച ട്രെയിൻസർവീസ് 157 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി സർവീസ് നിർത്തിവച്ചു. ഇന്ന് കോവിഡിന്റെ മൂന്നാം ഘട്ടത്തിൽ നിൽക്കുമ്പോഴും കേരളം പരിപൂർണമായി വിജയിച്ചു നിൽക്കുകയാണ്.കേരളത്തിന്റെ നേട്ടം വൈദ്യശാസ്ത്രരംഗത്തെ ഇതിഹാസമാണ്. സമത്വത്തിൽ ഊന്നി സാമൂഹ്യ അവകാശം ഉറപ്പാക്കി പൊതുജനവിശ്വാസം ആർജിച്ചു മഹാമാരിയെ പ്രതിരോധിച്ച കേരളം മാതൃകതന്നെയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ