എ.എം.എൽ.പി.എസ്. എളയൂർ/അക്ഷരവൃക്ഷം/സന്തോഷത്തിന്റെ ദിനങ്ങൾ
സന്തോഷത്തിന്റെ ദിനങ്ങൾ
എന്റെ പേര് കുട്ടൻ ,ഞാൻ ഒരു ആശാരിയുടെ മകനാണ്.നല്ല സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. ആ സന്തോഷമെല്ലാം അച്ഛന്റെ ഒരു കള്ളുകുടി തുടങ്ങിയപ്പോൾ നിന്നു. എന്നും വഴക്കും ബഹളവും. കീറിയ ബാഗും പുസ്തകവുമായി സ്കൂളിലേക്ക് പോകുമ്പോൾ കുട്ടികൾ കളിയാക്കാറുണ്ട് ,പുസ്തകം സൂക്ഷിക്കുന്നില്ല എന്ന ടീച്ചറുടെ ശകാരവും. വീട്ടിലെ പാത്രങ്ങൾ എല്ലാം അച്ഛൻ എറിഞ്ഞു പൊട്ടിക്കും. രാത്രി ആവുന്നത് പേടിയായിരുന്നു. അമ്മ അടുത്ത വീട്ടിൽ പണിക്കു പോയി കിട്ടുന്നതുകൊണ്ട് കഞ്ഞികുടിക്കാൻ ആയി. കൊറോണ വന്നതോടെ അച്ഛന് കള്ള് കിട്ടാതെയായി ,അതോടെ അച്ഛൻ നല്ല ,പഴയ അച്ഛൻ ആയി മാറി .അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചി അച്ഛൻ അറിഞ്ഞുതുടങ്ങി .എന്റെ ബാഗും പുസ്തകവും കണ്ടപ്പോൾ അച്ഛന് സങ്കടം വന്നു. ഇനി കള്ളുകുടി ഇല്ല എന്ന് അച്ഛൻ തീരുമാനിച്ചു.. കൊറോണ മാറിയാലും കള്ളുഷാപ്പ് തുറക്കരുത് എന്നാണ് എന്റെ പ്രാർത്ഥന.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ