എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം
ലോക് ഡൗൺ കാലം
വീട്ടിനകത്തിരുന്നു മടുത്ത അപ്പു ഒരു ദിവസം അമ്മയോട് ചോദിച്ചു. "അമ്മേ ഞാൻ കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിക്കാൻ പോകട്ടെ " വേണ്ട അപ്പൂ... ഇപ്പോൾ ലോക് ഡൗൺ കാലമല്ലേ... നീയിവിടെയിരുന്നു കളിച്ചോ... ചിത്രം വരച്ചും, പാട്ടു കേട്ടും', കഥാ പുസ്തകങ്ങൾ വായിച്ചുമെല്ലാം ഇരിക്കാലോ നിനക്ക്... അമ്മ പറയുന്നതൊന്നും അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അമ്മ കാണാതെ അവൻ പുറത്തിറങ്ങി.കൂട്ടുകാരെ കൂട്ടി കളിക്കാൻ പോയി. കളി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവൻ കണ്ടത് ദേഷ്യപ്പെട്ട് നോക്കി നിൽക്കുന്ന അമ്മയെയാണ്. അവനെ അടിക്കാനോങ്ങിയ അമ്മയോടവൻ കരഞ്ഞു മാപ്പപേക്ഷിച്ചു. "കരഞ്ഞതു കൊണ്ടൊന്നും കാര്യമില്ല. പോയി സോപ്പുപയോഗിച്ച് നന്നായി കൈ കഴുകി വരൂ ... എങ്കിലേ വീട്ടിൽ കയറ്റൂ.... " . അങ്ങനെ ചെയ്യുന്നതിനെന്തിനാണമ്മേ ....? "മോനേ... ഇന്നു നാട്ടിൽ പടരുന്ന കൊറോണ രോഗത്തെ കുറിച്ച് നീ കേട്ടിട്ടില്ലേ? വീട്ടിലിരുന്നും,ശുചിത്വം പാലിച്ചും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും, അകലം പാലിച്ചും കൊറോണയെ നാം തുരത്തണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നത് നീ കേൾക്കുന്നില്ലേ? നമ്മളെല്ലാവരും അതനുസരിച്ചെങ്കിലേ അസുഖം പടരാതിരിക്കൂ.." ശരി അമ്മേ... ഇനി മുതൽ ഞാൻ അങ്ങനെ ചെയ്തു കൊള്ളാം.. "നല്ല കുട്ടി ! " അമ്മ സന്തോഷത്തോടെ പറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർമലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർമലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ