ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
എന്ത് സൗന്ദര്യം ഈ പ്രകൃതിയെ കാണാൻ ! എന്ത് മനോഹരം ഈ പ്രകൃതി... കാടും,പുഴയും, കൊച്ചരുവികളും, മരങ്ങളും, പൂക്കളും, പൂ മ്പാറ്റകളും, പക്ഷികളും, പഴങ്ങളും, ഇളം കാറ്റുകളും ഒക്കെ നിറഞ്ഞൊരു പ്രകൃതിയമ്മ സ്‌നേഹമുള്ളൊരമ്മ. ഇത്രയും സ്‌നേഹമാം അമ്മയുടെ മക്കൾ നാം അഭിമാനം കൊള്ളൂ.... പക്ഷെ... അതിനു പകരമായി നാം എന്തുചെയ്തു? ക്രൂരത കൊടും ക്രുരത സ്വാർത്ഥതയും അത്യാഗ്രഹവും കൊണ്ട് നാം ഒരുങ്ങി. എല്ലാം വെട്ടി നിരത്തി വലിയ സ്തൂപങ്ങൾ പണിതൂ നാം, എന്തിനുവേണ്ടി? ആർക്കു വേണ്ടി. പക്ഷിമൃഗാതികളെ വേട്ടയാടി നാം എന്തിനുവേണ്ടി? അവരും ഒരു ജീവനാണെന്നു മറന്നു നാം. എല്ലാതെറ്റും ചെയ്തതു നാം , ചെയ്തുകൊണ്ടിരിക്കുന്നതും നാം. സഹായം, സ്നേഹം, കരുണ, എന്തെ മറന്നു നാം... ഓർക്കുക നാം വന്ന വഴി പകയും, പ്രതികാരവും നമുക്ക് മാത്രം പ്രകൃതിയുടെ ദേഷ്യം എന്ന പ്രളയo നാം മറന്ന് പോകരുത്. പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു .എല്ലാവരെയും ഒത്തൊരുമയോടെ ജീവിപ്പിക്കുക എന്നത് ഒരമ്മയുടെ കടമയാണ് . അതിവിടെ പ്രകൃതിയമ്മയും ചെയുന്നു സ്നേഹിക്കൂ അമ്മയാകുന്ന പ്രകൃതിയെ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ