ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ നിഴൽ മാഞ്ഞു….

11:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsneelanchery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പിന്റെ നിഴൽ മാഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പിന്റെ നിഴൽ മാഞ്ഞു….


അമ്മയെന്നെ തട്ടിയുണർത്തുന്നു
അമ്മതൻ കണ്ണുകളാൽ എന്റെ നേർക്ക്
ഉറ്റുനോക്കുന്നു
ആ കൺമിഴികളിൽ ജലാംശങ്ങൾ കാണുന്നു
അമ്മതൻ സാരി മഞൊറികളിൽ കണ്ണുനീർ
തുടച്ച് അമ്മയകലുന്നു
പെട്ടെന്നതാ ആ സ്വപ്നത്തിൽ നിന്ന് ഞാൻ ഉണരുന്നു
അത്യാർത്ഥി എന്നെ അവരിൽ നിന്ന് അകറ്റി
പട്ടണത്തിൽ മുറ്റത്തിൽ
കൂറ്റൻ കൊടുമുടിയിൽ വസിപ്പിച്ചു
അച്ഛൻ പിറന്ന വീടിന്റെ
മുറ്റത്തെ മണ്ണിൽ ഞാൻ
കാലുകുത്താൻ അർഹനോ?
അമ്മതൻ കത്തുകളിൽ
കുത്തി കുറിച്ച് വാക്യങ്ങൾ
നീ വരുമോ മകനെ
എൻറെ മനസ്സിൽ അലയായി ഉയർന്നു
മാതൃത്വത്തിന്റെ ചോദ്യത്തിന്
ഉത്തരമേകാൻ ഞാൻ യാത്രയായി
അച്ഛൻ പിറന്ന വീടിൻറെ മുറ്റത്ത്
ഞാൻ എത്തി നിൽക്കേ
വീട്ടുപടിക്കൽ പായയിൽ നിശ്ചലമായ
ഒരു ശരീരം കിടക്കുന്നു
മുറ്റത്തെ തുളസി കതിർ തുമ്പ് വാടിയിരിക്കുന്നു
നിശ്ചലമായ ശരീരത്തിൻ അരികെ
ചുക്കിച്ചുളിഞ്ഞ കൈകളുമായി
വിയർപ്പിനെ അംശമാം അച്ഛൻ ഇരിക്കുന്നു
വേവലാതികൾ എത്രമേൽ ആയാലും
ആ ചുണ്ടുകളിൽ ചെറുപുഞ്ചിരി
വിടരുമായിരുന്നു
ഇന്നെന്തേ ഞാനത് കണ്ടില്ല
ആ നിശ്ചലമായ ശരീരത്തിന് അരികെ ഞാൻ എത്തി
തട്ടിയുണർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു
കത്തിൽ കുത്തിക്കുറിച്ച വാക്യങ്ങളുടെ മറുപടി
തൻ മുൻപിലെത്തിയിട്ടുമെന്തെ
ആ ശരീരം എന്നെ കെട്ടിപ്പിടിക്കാത്തത്
ഒടുവിൽ
ഞാൻ മാതൃത്വത്തിൻ ശരീരം
ആറടി മണ്ണിൽ വെച്ച് പോരുന്നു
അച്ഛൻറെ മിഴികൾ നനഞ്ഞത്
ഞാൻ ആദ്യമായി കണ്ടു
അമ്മ തന്നെ അരികേ കിടക്കാൻ ഞാൻ ആഗ്രഹിച്ചു
ഓലപ്പുരയിൽ പാട പറ്റിയ കണ്ണുകളുമായി
എന്നെ കാത്തിരിക്കാൻ
അച്ഛൻ ഒറ്റയ്ക്കായി

 

സന എം
6 [[|ജി എച്ച് എസ് നീലാഞ്ചേരി]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത