എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ കൊയ്ത്ത്-നഫ്‌ല 6E

10:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊയ്ത്ത് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊയ്ത്ത്


മാറി വന്ന മഴയും വെയിലും
മുറ്റത്ത്‌ നിറഞ്ഞ മഴത്തുള്ളിയിലും
എന്നോർമകൾ നിറയുന്നു
എൻ മനം കുളിരുന്നു

മുറ്റത്തെ മരത്തണലിൽ
ഞാനിന്നിരുന്നാൽ
കൊയിഞ്ഞു പോയകാലം
മനസ്സിൽ നിറയും....

സഹപാഠികളുമൊത്ത്
പാട വരമ്പത്ത്
കളിച്ചു രസിച്ച കാലത്ത്
പാട്ടിൻ ഉത്സവം പാടത്ത്‌

കൊയ്ത്ത്‌ കാലം വന്നാൽ
വീടിൻ മുറ്റം നിറയും നെല്ലിനാൽ
ഇന്നിപ്പോൾ മുറ്റം നിറഞ്ഞു എന്തിനാൽ
മനുഷ്യ നിർമിതികളാൽ

സുഹൃത്തേ കാലം മാറിയിരിക്കുന്നു...
പാടത്ത് പലതും നടന്നിരിക്കുന്നു...
പച്ചയെ അക്രമിച്ചിരികുന്നു
പ്രകൃതി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു

 


നഫ്‌ല
6e എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത