കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/അടച്ചിടൽ

Schoolwiki സംരംഭത്തിൽ നിന്ന്
അടച്ചിടൽ

താൻ തന്നെ തന്ന‍ുടെ ലോകം
പിച്ച,പിച്ച വെയ്ക്ക‍ും മ‍ുൻപേ,
ഓമനക്കരസ്പർശം ഇറക്ക‍ും മ‍ുൻപേ,
പിച്ചി ചീന്തിയെറിഞ്ഞ‍ു പകൽമാന്യൻമാർ!
കാമസാഫല്യത്തിനായ്
രക്തമ‍ൂറ്റിക്ക‍ുടിച്ച രക്തരക്ഷസായ്,
ഭദ്രമാണെന്ന‍ുറപ്പിക്ക‍ും മ‍ുൻപെ
മതഭ്രാന്തൻമാർ വീണ്ട‍ുമന്ധരായ്
ചെന്നായക്കണ്ണിൻ ക‍ൂട്ടിൽ വീണ‍ുപോയ്
മാറ്റ‍ുരച്ച സ്വപ്‍നങ്ങൾ തൻ
നിലനിൽപ‍ുമണ്ണ് വെട്ടിപ്പിടിച്ച‍ും
ചോര വാർന്നൊലിച്ച് ചക്ര ശ്വാസമെട‍ുത്ത‍ും,
പടിവാതിൽക്കൽ നിൽക്കവെ
അമ്മതൻ ശ്വാസനാളത്തിൽ കത്തി
ക‍ുത്തിയിറക്കിയ മ‍ൂഢൻമാരോർത്തില്ല
അമ്മ, കാളിതൻസ്വര‍ൂപമെട‍ുത്ത്
പ്രതികാര ജ്വാലയായ് തേടിയെത്ത‍ുമെന്ന്.
മൺതരിയോളമില്ലാത്തവയാണത്രെ
ആയ‍ുധമെന്നോർത്തില്ല,
കരവാളെട‍ുത്ത് കൊട്ടിഘോഷിച്ചവൻ,
ക‍ുശലം ക‍ുല‍ുക്കി പടവാളെട‍ുപ്പിച്ചവൻ,
മൺതരിയോളമില്ലാത്തവയെ
പേടിച്ചതാ കതക‍ുകൊട്ടിയടച്ച‍ു
നീണ്ട നാളത്രെ വേദനിപ്പിച്ചവ
മിന്നിമറഞ്ഞ ഇര‍ുട്ടിൻമറയാൽ
തിരിച്ചമ്പെയ്യ‍ുമെന്ന്.
ഇപ്പോഴിതാ ആർഭാടത്തിൻ ക‍ൂത്തഴിഞ്ഞ്
ജാതിമത കവചം പൊട്ടിച്ചെറിഞ്ഞ്
ക‍ൂടി ഇമ്പം പങ്കിട്ട് ഭ‍ൂമിതൻ മടിയിൽ
തലചായ്‍ച്ച‍ുറക്കമായ്
സ്‍നേഹം ത‍ുള‍ുമ്പ‍ും സാധ‍ുവിൻ കൺകളിൽ
സ‍ൂചി മ‍ുനയാൽ വിഷം ക‍ുത്തിനിറച്ച‍ു
ഇപ്പോഴിതാ വിഷമ‍ുക്തയാണവൾ
ഓമനക്കിടാങ്ങളെ മാറോടണയ്‍ക്ക‍ുകയാണവൾ
ഗംഗ തെളിനീരാൽ ശ‍ുദ്ധയാവ‍ുകയാണവൾ
മിഴിയിണകൾ വാർന്നൊലിച്ചീ
ഭ‍ുമിതൻ നടയിങ്കൽ കൈയ് തൊഴ‍ുത്
കാത്തിരിപ്പാണീ മാനവരാശി
മന‍ുഷ്യൻ തടങ്കലിൽ ഭ‍ൂമി സ്വാതന്ത്ര്യത്തിൽ

ഹെന്ന ടി
9 E കെ.എം.ഹയർസെക്കന്ററി സ്ക‍ൂൾ,കര‍ുളായി
നിലമ്പ‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത