സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/11. ശുചിത്വം അറിവ് നല്കും
ശുചിത്വം അറിവ് നല്കും
ഏഴാം ക്ലാസ്സിലെ ക്ലാസ് ലീഡറായിരുന്നു മുരളി. അവനായിരുന്നു ക്ലാസിലെ എറ്റവും നല്ല കുട്ടി. അവൻ്റെ അധ്യാപകൻ പറഞ്ഞിരുന്നു വിദ്യാർത്ഥികൾ എല്ലാവരും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ നൽക്കുമെന്നു പറഞ്ഞു ഒരു ദിവസം ഒരു കുട്ടി മാത്രംപ്രാർത്ഥനയിൽ പങ്കെടുത്തില്ല അത് ആരാണെന്ന് പട്ടികയിൽ നോക്കിയപ്പോൾ അത് അനിലാണന്ന് മനസ്സിലായി.ക്ലാസ് ലീഡർ മുരളി പ്രാർത്ഥന ക്കഴിഞ്ഞ് ക്ലാസിൽ കഴറി അനിലിൻ്റെ പക്കൽച്ചെന്ന് മുരളി ചോദിച്ചു " എന്താ അനിൽ... എന്തു പറ്റി ? നീ എന്താ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട് ? " അനിൽ മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസിൽ വന്നതും ഒരേ സമയമായിരുന്നു അധ്യാപകൻ മുരളിയോട് ചോദിച്ചു " ആരെക്കെയാണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ?" മുരളി പറഞ്ഞു "എല്ലാവരും പ്രാർത്ഥയിൽ പങ്കെടുത്തു എന്നാൽ അനിൽ മാത്രം പങ്കെടുത്തില്ലേ സാർ " അധ്യാപകൻ അനിലിനോട് ചോദിച്ചു " എന്താ അനിൽ മുരളി പറഞ്ഞത് സത്യമാണോ? നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലെ ? " അനിൽ മറുപടി പറഞ്ഞു "ഇല്ല സാർ ഞാൻ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ല... " അധ്യാപകൻ എന്താണോ പറയാൻ പോകുന്നത് എന്ന പേടിയിൽ ക്ലാസ്സ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും ഇന്ന് എന്തായാലും അനിലിന് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചു കൊണ്ട് പരസ്പരം നോക്കി ചിരിച്ചുക്കൊണ്ടിരുന്നു. കാരണം അവർക്ക് അനിലിനെ അത്ര ഇഷ്ട മായിരുന്നില്ല അനില് നന്നായി പഠിക്കുന്ന കുട്ടിയുമായിരുന്നു.അന്നന്ന് കൊടുക്കുന്ന ഹോം വർക്ക് അന്ന് തന്നെ ചെയ്യുമായിരുന്നു. അധ്യാപകൻ പറഞ്ഞു. " നോക്ക് അനിൽ ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ... അതിനു മുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതെന്ന് പറയൂ... ?" അനിൽ മറുപടി പറഞ്ഞു. "സാറേ ... ഞാൻ ക്ലാസ്സിൽ പന്നപ്പോൾ എല്ലാ കുട്ടികളും പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോൾ ആണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത്. ക്ലാസ്സ് റൂം മൊത്തം പൊടിയും കടലാസ്സും കൊണ്ട് വൃത്തികേടായി കിടക്കുന്നു. ഞാൻ അത് അടിച്ചു വാരി വൃത്തിയാക്കുകയായിരുന്നു.പിന്നെ സാറ് പറഞ്ഞിട്ടില്ലെ... നമ്മുടെ വീടും, പരിസരവും ക്ലാസ്സ് റൂം വൃത്തിയാക്കി ശുചിത്വം പാലിക്കണമെന്ന് .അതു കാരണമാണ് ഞാൻ ക്ലാസ്സ്റും ശുചിയാക്കിയത് " അധ്യാപകൻ പറഞ്ഞു "മോനെ അനിലെ നീ എത്ര വലിയ കാര്യമാണ് ചെയ്തത് കുട്ടികളെ നിങ്ങൾ ഇവന് ഒരു നല്ല കൈയ്യടി കൊടുത്തേ... അങ്ങനെ അനലിനും അവൻ്റെ അധ്യാപകനും വളരെയധികം സന്തോഷമായി. നമ്മൾ ശുചിത്വം പാലിക്കുകയാണെങ്കിൽ നമുക്ക് ഒരു വലിയ മാഹാമാരികിൽ നിന്ന് രക്ഷനേടാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ