സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഈ നിമിഷവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kolappurath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ നിമിഷവും കടന്നു പോവും" <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ നിമിഷവും കടന്നു പോവും"

"


തിരിഞ്ഞും മറിഞ്ഞും ഇരുളിൽ മിഴികൾ വഴിപിഴച്ചും

ദീർഘനിശ്വാസങ്ങൾക്കിടയിൽ ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും

ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം
 
ഒരുത്തനും അറിഞ്ഞിരുന്നില്ല
 ചങ്ക് തീ ചൂളയിൽ വേവുന്നത്

ഉറക്കമില്ലാ രാത്രികളും
ഉണർവില്ലാ പകലുകളും
ഇഴഞ്ഞു നീങ്ങി കുരച്ചു കടന്നു പോയി

ദേഹം വിറച്ചും ഉള്ളം കിതച്ചും
തൊണ്ടകുഴിയതിലായ് വാരിയിട്ട
കനലുകളിൽ വെന്തു ചാവും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ
ഈ സമയവും കടന്നു പോവും...


മുഹമ്മദ് അസ്ലം.പി
9 E [[|സിപിപിഎച്ച്എംഎച്ച്എസ്സ്എസ്സ് ഒഴൂർ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത