ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ഗണിതപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചങ്ങാതി ഗണിതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങാതി ഗണിതം

കൊറോണ വന്നു ലോക്ക്ഡൗൺ ആയി
സമയം നമുക്ക് ധാരാളം
കൊറോണയെ പ്രതിരോധിക്കാം
ഒപ്പം നമുക്ക് ഗണിതവും പഠിക്കാം..
ഒത്തുരസിച്ചു കളിച്ചു പഠിക്കാം
രസകരം ഗണിതം സുന്ദര ഗണിതം
ഇപ്പൊ രസിച്ചു പഠിച്ചാൽ പിന്നെ
ഗണിതം നമ്മുടെ ചങ്ങാതി (2)

കുട്ടികളേ ഓടിവരൂ
കണക്കു പഠിക്കാൻ ഓടിവരൂ
പൂജ്യമാണ് ചെറിയ സംഖ്യ
വലിയ സംഖ്യകൾ ഇല്ലതാനും
കൂടി കൂടി വരുന്നൂ സംഖ്യകൾ (2)

2,4,6,8 ഇരട്ട സംഖ്യകളും
1,3,5,7 ഒറ്റ സംഖ്യകളും
കുട്ടീം, കുറച്ചും, ഗണിച്ചും, ഹരിച്ചും
ചെയ്യാം നമുക്ക് ചതുഷ്‌ക്രിയകൾ (2)

ചതുരം, വൃത്തം, ത്രികോണം
അങ്ങനെ പലതുണ്ടല്ലോ രൂപങ്ങൾ (2)
ഗണിതം മധുരം രസകര ഗണിതം
കളിചിരി പലതും നിറഞ്ഞ ഗണിതം (2)

 

കൃഷ്ണപ്രിയ
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ഗണിതപ്പാട്ട്