ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/കൊറോണ -ഒരു മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
01:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ -ഒരു മഹാവിപത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ -ഒരു മഹാവിപത്ത്

ഒരുനുള്ളു കണ്ണീരു വാർത്തു കൊണ്ടിലോക -
വ്യഥയോട് ചേരുന്നു നാം ഏവരും .

ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം .

സൃഷ്ടിസൃഷ്ടാവ്‌ പോലും പകച്ചുപോയി -
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു .

സർവ്വവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമവാക്യം വന്നതിൽ പിറവികൊണ്ടു .

നിൻ ബന്ധനത്തിൻ്റെ ചുരുളഴിചിന്നവൻ -
അന്തകൻ്റെ വേഷം കെട്ടിയാടി ..

ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ -
കഴിയില്ല മനുജാ നിൻ കർമ്മഫലം .

വന്മതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
മണ്ണിൽ തേരോട്ടമായി ..

ഒരു ചുംബനംപോലും നല്കാൻ കഴിയാതെ
വിടപറഞ്ഞാലും തീരാത്ത പാവിയായി ..

അകന്നിരിക്കും രക്തബന്ധങ്ങളൊക്കെയും
ഇരുളിൻ്റെ മറ നീക്കി പുലരിവരും

വാനോളം വാഴ്ത്തി പുകഴ്ത്തീടാമീ നല്ല -
ആതുര സേവകർ നീതിതൻ പാലകർ .

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

അരുണിമ ജെ എസ്
8 A ഗവൺമെൻറ് എച്ച് എസ് എസ് ,ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത