ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/തത്തയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
00:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48545 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തയും പൂച്ചയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തയും പൂച്ചയും

പണ്ട് പണ്ട് ഇല്ലിമുളം കാട്ടിൽ ഒരു തത്ത താമസിച്ചിരുന്നു.കൂട്ടിൽ കുട്ടികളെ തനിച്ചാക്കി തീറ്റ തേടി കുറേ ദൂരം പോകുമായിരുന്നു.അങ്ങനെ അവൾ നാട്ടിൻ പുറത്തുളള ഒരു വീടിൻെറ അടുക്കള പുറത്തെത്തി. അവിടെ ഒരു പാത്രത്തിൽ വെച്ച പാൽ അവൾ കണ്ടു .അവൾ ആ പാൽ കുടിക്കാൻ തുടങ്ങി.

<

അപ്പോൾ പെട്ടെന്ന് ആ വീട്ടിലെ പൂച്ച വന്നു. പൂച്ചയുടെ പാലാണ് അവൾ കുടിച്ചത്. പൂച്ചയെ കണ്ടതും അവൾ രക്ഷപ്പെട്ടു.പക്ഷെ പൂച്ച ആ തത്തയെ എങ്ങനെയെങ്കിലും ഭക്ഷിക്കണമെന്ന് തീരുമാനിച്ചു.തത്ത താമസിക്കുന്ന സ്ഥലം കണ്ടു പിടിക്കാനുളള അന്വേഷണം ആരംഭിച്ചു.അങ്ങനെ രണ്ട് മൂന്ന് ദിവസം കൊണ്ട് തത്തയുടെ കൂട് പൂച്ച കണ്ടെത്തി.പൂച്ച ആ മരത്തിൻെറ താഴെയെത്തി.പൂച്ച പതുക്കെ ആ മരത്തിൽ വലിഞ്ഞു കയറാൻ തുടങ്ങി.കയറിക്കയറി പൊത്തിനടുത്തെത്താനായി.അപ്പോൾ ആ മരത്തിലുളള കാട്ടുവളളിയിൽ പൂച്ചയുടെ കാൽ കുടുങ്ങി.ആ വളളി മരത്തിലുളള തേനീച്ചക്കൂടിൽ തട്ടി.തേനീച്ച ഇളകി.തേനിച്ചകൾ പൂച്ചയെ കുത്താൻ തുടങ്ങി.താഴെ വീണ പൂച്ച ജീവനും കൊണ്ടോടി.പിന്നീട് ആ പൂച്ചയെ അവിടെ ആരും കണ്ടിട്ടേയില്ല.

“വെറുതെ ആരെയും ഉപദ്രവിക്കരുത് ”

ഫിദ.സി.എച്ച്
3A ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടുർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ