എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/"വിദ്യാലയ മുത്തശ്ശി "
"വിദ്യാലയ മുത്തശ്ശി "
വിദ്യാലയ മുത്തശ്ശി ആകാശത്തേക്ക് നോക്കി. എന്തോ ഒരു ഭയാനകത... എന്തു പറ്റി എൻ്റെ നാടിന് ! എവിടെ എൻ്റെ കുഞ്ഞുമക്കൾ? എത്ര ദിവസമായി കണ്ടിട്ട്... ഒന്നര നൂറ്റാണ്ടായി ഇങ്ങനെയല്ലല്ലോ? എങ്കിലും കുഞ്ഞുമക്കൾ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു...ദിവസങ്ങൾ കഴിഞ്ഞു.വിദ്യാലയത്തിലെ മൗനം മുത്തശ്ശിയേയും ബാധിച്ചു... മനസിലിപ്പോൾ വിങ്ങൽ മാത്രമേയുള്ളൂ... എന്നും കേൾക്കുന്ന മണിനാദമില്ല, ഈശ്വര പ്രാർത്ഥനയില്ല.... കൊലുസിൻ്റെയും പൊട്ടിച്ചിരിയുടെയും ശബ്ദമില്ല... കുട്ടിക്കുറുമ്പന്മാരുടെ തല്ല്കൂടലില്ല ... നാഥൻ്റെ കാലൊച്ച ചിലപ്പോൾ മാത്രം കേട്ടാലായി... കുഞ്ഞു മക്കളെക്കുറിച്ച് ചോദിക്കാൻ നാവു പൊങ്ങുന്നില്ല... ഒരുതരം മരവിപ്പ് മനസിലുടക്കി. മാസങ്ങൾ കഴിഞ്ഞു. ഇല കൊഴിയുന്ന ശിശിരകാലമെത്തി. കൂട്ടിനുള്ള വൃക്ഷങ്ങൾ ഇലകൾ വെടിഞ്ഞ് ധ്യാനത്തിലേയ്ക്ക് മടങ്ങുന്നു..ഒരുതരം ശ്മശാനമൂകത! അങ്ങകലെ നിന്നും റേഡിയോയുടെ ശബ്ദം കേൾക്കാം. ദൈവമേ... ലോകം കൊറോണയാൽ കീഴ്മേൽ മറിയുന്നല്ലോ! പിഞ്ചുകുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിന് പേർ മരിച്ചുവീഴുന്നു. എൻ്റെ കുഞ്ഞുമക്കളെവിടെ... അവരെ കാണണം |