എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിഥി      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിഥി     

പറയാത അറിയാതെവിദൂരമാം വീഥിയിൽ 
നിന്നെന്തിനു വന്നു നീ ക്ഷണിക്കാത്ത അതിഥിയായ്
കൊടുങ്കാറ്റുപോലെ വേലികൾ തകർത്തു
കൊണ്ടെന്തിനു നീ ഞങ്ങളെ തേടിയെത്തി?
ആളുകൾപതറുന്നു ,ചിതറിയോടുന്നു
ജീവനായിനിന്നോടൊളിച്ചുകളിക്കുന്നു
തുറന്നിട്ട വാതിൽ കൊട്ടിയടക്കുന്നു
വിടർന്ന വക്ത്രങ്ങൾ തുണികൊണ്ടു മൂടുന്നു.
ഇത്തിരി ഊർജ്ജ സഹോജങ്ങളോടെ
 നമുക്കൊത്തിരി നേരം പടപൊരുതാം.
കോർത്തുപിടിച്ച കരങ്ങൾ അടരുന്നു
ഹൃദയത്തിനുള്ളിൽ മുറുകെ പിടിക്കുന്നു.
എന്തിനീ വേദന, എന്തിനീ ക്രൂരത
മാനവഹൃത്തിനെ മണ്ണൊടുക്കാൻ
പുതിയൊരു പുലരിതൻ ചിറകുകൾ വിരിയുന്ന
നിമിഷത്തിനായിതാ കാതോർക്കുന്നു.
 

അശ്വതി  കെ  പി
9 D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020