ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
ശാന്തിയിലും സമാധാനത്തിലും ഐക്യത്തിലും കഴിഞ്ഞ നാം ഇന്ന് മനുഷ്യായുസ്സിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ നേരിടുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിലും ഈ വിപത്ത് വിളയാടുകയാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും ഈ വൈറസ് ഭീഷണിയിലാണ്. എന്നാൽ നാം ഇന്ന് ഈ ഭീഷണിക്കെതിരെ ഒറ്റക്കെട്ടായി കൈ കോർത്തിരിക്കുകയാണ്. നമ്മുടെ കേന്ദ്ര കേരള സർക്കാരുകളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധ പ്രവർത്തകരും ഒറ്റക്കെട്ടായി രാജ്യത്തെ ഈ വിപത്തിൽ നിന്നു രക്ഷിക്കാൻ കൈ മെയ് മറന്ന് പ്രവർത്തിക്കുമ്പോൾ നാം പൊതുജനം അവരോട് എല്ലാതരത്തിലും സഹകരിക്കുക എന്നത് നാം ജനതയുടെ കർത്തവ്യമാണ്. നമുക്കു വേണ്ടി ജീവൻ പോലും മറന്നു പ്രവർത്തിക്കുന്ന ഏവർക്കും വേണ്ടിയും ലോക ജനതയുടെ രക്ഷക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ