എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം-മഹത്വം

നമ്മുടെ നാട്ടിൽ ഏറെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യത്തോടെ ഉള്ള ഒരു ജീവിതം നമുക്ക് ആവശ്യമാണ്. അതിനായി നമ്മൾ എല്ലാവരും നമ്മുടെ ശരീരവും വീടും പരിസരവും സ്കൂളും പരിസരവും നമ്മുടെ നാടിനേയും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു. ചെറുപ്പം തൊട്ടേ നമ്മൾ ശുചിത്വത്തെ പറ്റി അറിഞ്ഞിരിക്കണം. എന്നും വൃത്തിയായി കുളിക്കണം. നഖം വെട്ടി വൃത്തിയാക്കണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക. വൃത്തിയുള്ള ഭക്ഷണം കഴിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വങ്ങളാണ്. നമ്മുടെ ചുറ്റുപാടും പ്ലാസ്റ്റിക് വലിച്ചെറിയരുത്.വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കെട്ടിക്കിടന്നാൽ കൊതുക് മുട്ടയിട്ട് വളർന്ന് നമുക്ക് പകർച്ച വ്യാധികൾ ഉണ്ടാകും. നമ്മുടെ ലോകം മുഴുവൻ കൊറോണ എന്ന വൈറസ് പടർന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത്‌ നമ്മൾ എല്ലാവരും ശുചിത്വ ശീലം പാലിച്ച് കൊറോനയെ നേരിടാം.

ആദിദേവ് കെ എസ്
2A എസ്‌ . എൻ .ഡി .പി സ്കൂൾ തിരുമേനി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം