ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss Kunhome (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 4}} ലോകമെമ്പാടും ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ലോകമെമ്പാടും ഒരു വൈറസ് പിടിപെട്ടു. ആഘോഷങ്ങളില്ലാതെ ആർഭാടങ്ങളില്ലാതെ വീട്ടിൽ തന്നെയിരുന്നു. മനുഷ്യൻ പുറത്തിറങ്ങുന്നത് അറിയാൻ വേണ്ടി അവർ പുതിയ ക്യാമറ ഇറക്കി. ഡ്രോൺ. എന്നാൽ ഒരു കുട്ടി തന്റെ കൂട്ടുകാരോട്,"ഈ ലോക്ക്ഡൌൺ നീട്ടുന്നതാണ് നല്ലത് "എന്ന് പറഞ്ഞു." അതെന്താ"? കുട്ടികൾ മുഴുവനും കൂട്ടത്തോടെ ചോദിച്ചു. "ലോക്ക്ഡൗൺ കാരണം മലിനമായി കിടക്കുന്ന ഗംഗാനദി ശുദ്ധമായി. വൈറസ് പടരുന്നത് കുറഞ്ഞു. ലോക്ക്ഡൗൺ കാരണം ഇങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്. അപ്പോൾ ലോക്ക്ഡൗൺ നീട്ടുന്നതല്ലേ നല്ലത്." ഇതായിരുന്നു അവന്റെ മറുപടി. കുട്ടികൾ കൈയ്യടിച്ചു കൊണ്ട് "നീ പറയുന്നതാണ് ശരി "എന്ന് പറഞ്ഞു. വിമാനം പറക്കുന്നത് പോലെ അവർ ഒരു ശബ്ദം കേട്ടു. അവർ മുകളിലേക്ക് നോക്കി. അതാ ഡ്രോൺ. അവർ അതു കണ്ട് കണ്ടം വഴി ഓടി. ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ നിലച്ചു. അന്തരീക്ഷം വിശാലമായി. മനുഷ്യന്റെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് ഈ വൈറസ്. ഈ വൈറസിൽ നിന്നും രക്ഷ നേടാൻ നമുക്ക് പ്രാർത്ഥിക്കാം.

മഷ്ഹൂറ
7എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ