എം എം എച്ച് എസ് എസ് ഉപ്പൂട്/അക്ഷരവൃക്ഷം/ചിന്താപ്രകാശം

21:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്താപ്രകാശം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്താപ്രകാശം

ചിന്തിക്ക് മാനുഷാ ചിന്തിക്ക്
ചിന്തിക്കുവാൻ നിനക്കേറയില്ലേ
ചിന്തകൾ ഇനിയും നിലയ്ക്കുകില്ല
ചിന്തിക്കുവാൻ സമയമേറെയുണ്ട്
കൂട്ടിലടച്ച കിളിയെപ്പോലെ
വീട്ടിലിരിപ്പല്ലേ ഏതു നേരോം
നീ ചെയ്തപരാധമോർത്തു നോക്ക്
ചിന്തിച്ചു നോക്കു നി വീണ്ടും വീണ്ടും
കേവലമൊരണു കൊണ്ടുലകമെങ്ങും
ജീവനായ് കേഴുന്ന കാഴ്ച കണ്ടോ
ജീവിതം കൈപ്പിടിലൊതുക്കുവാനായ്
നീയിന്നു നെട്ടോട്ടമോടിടുന്നു
മണ്ണിലേക്കൊന്നു തിരിഞ്ഞ് നോക്ക്
പൂക്കൾ ചിരിക്കുന്നു പൂമ്പാറ്റ പാറുന്നു
തുള്ളിക്കളിക്കുന്നു ചോലകളും
മാടിവിളിക്കുന്നു കാറ്റുപോലും
പൂമ്പാറ്റയെ പോലെ പാറിനടന്നിടാം
പൂക്കൾ തൻ ഗന്ധവുമാസ്വദിക്കാം
ഇല്ല നമുക്കതിനാവില്ല കൂട്ടരെ
ലോകമെമ്പാടും വൈറസ്സല്ലേ
ഇനിയുള്ള നാളുകൾ നമുക്ക് വേണ്ടി
നാം തന്നെ കെട്ടിപ്പടുക്ക വേണം
അതിനായി സ്നേഹിക്ക ഭേദമെന്യേ
ഉലകത്തിൽ പ്രകാശം പരന്നു കൊള്ളും