ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ആനന്ദിന്റെ ആരോഗ്യം
ആനന്ദിന്റെ ആരോഗ്യം
ഒരു നഗരത്തിലെ വീട്ടിൽ ആനന്ദ് എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ വീട്ടിൽ അച്ഛനും അമ്മയും മുത്തച്ചനും മുത്തശ്ശിയും ഉണ്ടായിരുന്നു. കോവിഡ് കാരണം സ്കൂൾ നേരത്തെ അടച്ചു. ലോക്‌ഡൗണും തുടങ്ങി. അവൻ ടീവി കണ്ടും ഉറങ്ങിയും അങ്ങനെ മടിയനായി ദിവസം ചിലവഴിച്ചു. ഒരു ദിവസം അവൻ അമ്മയെ വീട് വൃത്തിയാക്കാൻ സഹായിച്ചു. അപ്പോൾ അവനു സ്കൂളിൽ നിന്നും ടീച്ചർ കൊടുത്ത പച്ചക്കറി വിത്തുകൾ കിട്ടി. ലോക്ഡൗൺ കാരണം പച്ചക്കറികൾ കിട്ടാനുമില്ല. അവനൊരു ബുദ്ധി തോന്നി. ഈ വിത്തൊക്കെ പാകിയാലോ. അവനും അമ്മയും കൂടി വിത്തുകൾ പാകി. അവൻ തന്നെയതിനെ പരിപാലിച്ചു. നിറയെ കായ്കൾ ഉണ്ടായി. അവർ അതിനെ കറിവെച്ചു. എന്തൊരു രുചി യായിരുന്നു ആ കറികൾക്ക്. എല്ലാവർക്കും സന്തോഷമായി.മുത്തശ്ശൻ പറഞ്ഞു പയകാലത്തു ഞങ്ങളൊക്കെ ഇങ്ങനെ വീട്ടിൽ കൃഷി ചെയ്താണ് കഴിച്ചിരുന്നത്. ഇതുകൊണ്ട് നമ്മുടെ ആരോഗ്യത്തിനു വേണ്ട രണ്ടു കാര്യങ്ങളാണ് കിട്ടുന്നത്. 1.വിഷമില്ലാത്ത പച്ചക്കറികൾ കിട്ടുന്നു. 2. നല്ല വ്യായാമം ശരീരത്തിനും മനസ്സിനും ലഭിക്കുന്നു. ആനന്ദ് പറഞ്ഞു ശരിയാണ് മുത്തശ്ശാ ഈ കോവിഡ് നമുക്ക് ഒരുപാട് തിരിച്ചറിവുകൾ തരുന്നുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ