ജി.എച്ച്.എസ്.എസ്.പുറത്തൂർ/അക്ഷരവൃക്ഷം/പ്രഭാതകാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രഭാതകാഴ്ചകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതകാഴ്ചകൾ

അതിവേഗം കറങ്ങുന്ന ഫാൻ അമ്മ ഓഫ്‌ ചെയ്തു എന്നെയും ചേച്ചിയെയും ഉണർത്താൻ നുള്ള പതിവ് തന്ത്രം. ഒരൽപ്പം ദേഷ്യം മനസ്സിൽ തോന്നിയെങ്കിലും അമ്മ നെൽകിയ ഉമ്മ ദേഷ്യത്തെ അതിവേഗം തണുപ്പ്ച്ചു. മുഖം കഴുകി അമ്മ നെൽകിയ ഇളംചൂടുള്ള ചായ കുടിച്ചു ഉമ്മറകോലായിൽ എത്തീ. ആരു മറിക്കാത്ത താളുകളും മായി രണ്ടു പത്രങൾ ദേശാഭിമാനിയും, മാതൃഭൂമിയും. അച്ചന്റെ ഇടതുപക്ഷതോടുള്ള ചായ വ് എന്നിലേക്ക്‌ വന്നു ചേർന്നു. ദേശാഭിമാനിഎടുത്ത് തലക്കെട്ട് വായിച്ചപ്പോൾ വലിയ സമധാനം കോടതി സത്യം തിരിച്ചറിഞ്ഞു. കൊറോണകാലത്തെ sprinklar ചർച്ചക്ക് താത്കാലിക വിരാമം. മുഖത്തു ഞാൻ അറിയാതെ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു കാരണം ഇന്നലെ മാതൃഭൂമി ന്യൂസിൽ രാത്രി 9.30.നു വക്രധൃഷ്ടിയിൽ "sprinklar"എന്നു ഉച്ചരിക്കാൻ പ്രയാസപ്പെടുന്ന നേതാക്കളുടെ രസകരമായ മുഖഭാവങ്ങൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞു.

      ഗുഡ് മോർണിംഗ് ഗോവിന്ദ് തിരിഞ്ഞുനോക്കിയപ്പോൾ അച്ഛൻ പറമ്പിൽ തെങ്ങിന് nanakkunnu. കൊറച്ചു കൊക്ക്കൾ വെള്ളം കുടിക്കാനും തെങ്ങിൻ തടത്തിൽ വെള്ളം നിറയുമ്പോൾ പൊങ്ങി വരുന്ന കരിക്കുന്ന്നെയും പുഴുക്കൾളെയും കൊത്തി തിന്നുവാആയി അടുത്ത് കൂടിയിരിക്കുന്നു എന്ത് രസകരമായ കാഴ്ച്ച... 
    മോനെ ശ്രീയേട്ടാനെ കൂട്ടി പച്ചക്കറിക്ക് നനച്ചു വരും അച്ഛൻ പറഞ്ഞു. 

ശ്രീയേട്ടാ... ശ്രീയേട്ടാ... നമുക്ക് നമുക്ക് നക്കാൻ പോയാലോ ഞാൻ ഉറക്കെ വിളിച്ചു. എന്റെ വീടിന്റെ തൊട്ടുചേർന്ന് മറ്റൊരു വീട്ടിലാണ് ശ്രീയേട്ടാനു കുടുംബവും. അടുക്കളഭാഗത്തു ചക്കയോടു മല്ലിടുന്ന ശ്രീയുടെ അമ്മയാണ് എന്റെ chothyathinu മറുപടി പറഞ്ഞത് "അവൻ പഠിക്കുകയാണ് രണ്ടു പരീക്ഷക്കൂടി ബാക്കിയുണ്ടല്ലോ ഞാൻ വരാം നിന്റെ കൂടെ "സംസ്ഥാന സർക്കാർ ചക്കയെ പോയ വർഷം annggekarichenkilum ചക്കയുടെ മഹത്വം ഇപ്പോഴാണ് നമ്മൾ മനസ്സിൽലാക്കിയത്. ചക്ക പഴയ pradhabham തിരിച്ചു പിടിച്ചിരിക്കുന്നു ഇടിചക്കതോരൻ, ചക്കപുഴുക്ക്, ചക്കപായസം, ചക്കകൊണ്ട്ട്ടം, എന്തിനേറെ പറയുന്നു നമ്മുടെ സ്വന്തം 'ചക്കചില്ലി'.പച്ചക്കറിക്ക് നനച്ചു തിരിച്ചു പോരുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻആകാത്ത സന്തോഷം കൊറോണയുടെ ആധി മനസ്സിലുംഉണ്ടെക്കിലും പടർന്നു പന്തലിച്ചു പൂവിടാൻ ഒരുങ്ങുന്ന മത്തൻ വള്ളിയും, പയറും വള്ളിയും വരാൻ പോകുന്ന വസന്തകാലത്തിന്റെ വിസ്മയകാഴ്ചകളായി മനസ്സിലേക്ക് ഓടിഎത്തി.

ഗോവിന്ദ് കൃഷ്ണ
8 A ജി.എച്ച്.എസ്.എസ്.പുറത്തൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത