യു. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/മ‍‍ഞ്ഞമന്ദാരം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മ‍‍ഞ്ഞമന്ദാരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മ‍‍ഞ്ഞമന്ദാരം

പാവമാണവൾ മുറ്റത്തുകോണിലായി
വാടിയോയെന്നു തോന്നുമിലകളാൽ
മൂടിനിൽക്കുന്ന വ‍‍‍‍ൃക്ഷവധുവിനെയാരു
ചൂടിച്ചു പൊന്നി൯ ജിമിക്കികൾ.
       
        കൂട്ടുകൂടുവാനെത്തുന്ന മൈനകൾ
       "തുള്ളിതേ൯തായോ "യെന്നുകൊഞ്ചുന്നു.
       അമ്മയേൽപ്പിച്ച മുട്ടകൾ കാറ്റിലാടാതെ
        ചേർത്ത്പിടിക്കുന്നു ത൯കരങ്ങളാൽ.
     
             കുഞ്ഞ്പൂമ്പാറ്റ കുരുന്നുകൾ തന്നെ
           ചേച്ചിയെന്നു വിളിക്കേ നാണിച്ചു
              തലതാഴ്ത്തി നിന്നനേരം കാറ്റി൯
              സ്പർശനത്താൽ ഇളകിയാടി.

സോന
5 A യു. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത