സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മ വരുത്തിയ വിന
ശുചിത്വമില്ലായ്മ വരുത്തിയ വിന
കൃഷ്ണപുരി എന്ന സ്ഥലത്ത് രണ്ട് പന്നി കച്ചവടക്കാർ ഉണ്ടായിരുന്നു .ജോസഫ് എന്നും ജോണി എന്നുമായിരുന്നു അവരുടെ പേര്. ഇരുവരും പന്നി കച്ചവടക്കാരായിരുന്നു .എങ്കിലും ജോണി ജോസഫ്നേക്കാൾ വളരെ സമ്പന്നനായിരുന്നു .ജോണിക്ക് പന്നി ഫാമുകളിൽ ജോലിക്കായി ഒരുപാട് ആളുകൾ ഉണ്ടായിരുന്നു .എന്നാൽ ജോസഫിന് കൂട്ടായി ഭാര്യ ഏലിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോണി ധനികനായിരുന്നു അതിനാൽ എല്ലാവരും ജോണിയുടെ അടുത്താണ് പന്നികളെ വാങ്ങാൻ വരുന്നത് .എന്നാൽ ജോസഫിന്റെ പന്നി കച്ചവടം വളരെ നഷ്ടത്തിലായിരുന്നു .പക്ഷേ സമ്പത്ത് കൂടുംതോറും ജോണി തൻറെ കച്ചവടത്തിൽ കള്ളത്തരം കാണിക്കാൻ തുടങ്ങി. പന്നിയുടെ വലിപ്പം കൂട്ടാൻ ഇൻജക്ഷനും മറ്റും വച്ചു തുടങ്ങി. പന്നി ഫാമുകളിൽ വൃത്തിയാക്കാതെയും പന്നിക്ക് തീറ്റ കൊടുക്കാതെയും ജോണി കച്ചവടം നടത്തി .എന്നാൽ ജോസഫ് പന്നിഫാമുകൾ വൃത്തിയിലാണ് സൂക്ഷിച്ചിരുന്നത് .രണ്ടുനേരം കഴുകി വൃത്തിയാക്കും. പന്നിക്ക് കൊണ്ടുവരുന്നഭക്ഷണാവശിഷ്ടങ്ങൾ പുറത്തൊന്നും പോകാതെ സൂക്ഷിക്കും. പന്നികളുടെ വിസർജ്യങ്ങളും മറ്റും ജലാശയങ്ങളിൽ പോകാതെ സൂക്ഷിച്ചിരുന്നു. എന്നാൽ ആരും ജോസഫിൻറെ നല്ല കച്ചവടത്തെ ശ്രദ്ധിച്ചില്ല. ഒരിക്കൽ കൃഷ്ണ പുരിയിലെ കർഷകരുടെ കൃഷി എല്ലാം നശിച്ചുപോയി .ഒരുപാട് ആളുകൾ മരണമടയുകയും ചെയ്തു. കാരണം അന്വേഷിച്ചപ്പോൾ വ്യക്തിശുചിത്വമില്ലായ്മ ആണെന്ന് അറിഞ്ഞു. ഇത് പന്നികളിൽ നിന്നുണ്ടായ രോഗമാണെന്ന് കണ്ടെത്തി. ജോണിയുടെ പന്നി ഫാമിലി വിസർജ്യങ്ങളും മറ്റും പാവം കർഷകരുടെ കൃഷിയിടത്തിലേക്ക് ആണ് തുറന്നു വീട്ടിരുന്നത്. ഇത് കൃഷി നശിക്കാൻ കാരണമായി. അത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ജോണിയുടെ പന്നികൾ എല്ലാം ചത്തു .ജോസഫ് ശുചിത്വം പാലിച്ചതിനാൽ ജോസഫിന് നല്ല ആരോഗ്യമുള്ള പന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും ജോസഫിൻറെ നല്ല കച്ചവടത്തെ തിരിച്ചറിഞ്ഞു .ജോണിക്ക് തൻറെ തെറ്റു മനസ്സിലായി . പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാൽ മാത്രമേ നല്ല ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. നമുക്കും ജോസഫിനെ പോലെ വ്യക്തി ശുചിത്വം പാലിക്കാം .നമുക്കും എല്ലാ ദിവസവും കുളിക്കുകയും നല്ല വൃത്തിയായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യാം . എന്നാലെ രോഗങ്ങളിൽനിന്നും അകലുവാൻ പറ്റുകയുള്ളൂ .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ