ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/എന്റെ പയർ ചെടി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പയർചെടി


ലോക്ഡൌൺ വന്നപ്പോൾ എന്റെ അമ്മ എനിക്ക് ആറു ചാക്കുകളിലായി മണ്ണ് നിറച്ചു തന്നു .പിന്നെ കുറച്ചു പയർ വിത്തും തന്നു .ചാക്കിൽ വെള്ളം ഒഴിച്ച് വിത്ത് നട്ടു .മുന്ന് നാലു ദിവസം കഴിഞ്ഞപ്പോൾ അതു പതുക്കെ തലപൊക്കി മുകളിലേക്ക് വന്നു .ഞാൻ ചോദിച്ചു ഇങ്ങനെ വരുന്നത് എന്താണ് എന്ന് .അപ്പോൾ അമ്മ പറഞ്ഞു വിത്തിന് വെളിച്ചം കാണാൻ കൊതിയാകുന്നത് കൊണ്ട് മണ്ണ് അടർത്തിയാണ് വരുന്നത് എന്ന് .അങ്ങനെ അത് ചെടിയായി .ഞാൻ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കും .വളവും ഇട്ടുകൊടുത്തു .പിന്നെ ചാക്കിൽ കമ്പു നാട്ടികൊടുത്തു .ഇപ്പോൾ അത് വള്ളിയായി മാറി .ഇനി അതിൽ പൂക്കൾ വിരിയും പിന്നെ കായ്കൾ ഉണ്ടാവും .ഞാൻ കാത്തിരിക്കുകയാണ് .

ഫാത്തിമ ഷിഫാന
3 A ഗവ : എൽ പി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം