Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ
നാട്ടിലെ രാജനായി വാഴുന്നു ഞാൻ
വീട്ടിലെ റാണിയായ് വാഴുന്നു ഞാൻ
ജാതി മത വ്യത്യാസമില്ലാതെ ഞാൻ
മനുഷ്യരിൽ ഒരുപോലെ വാഴുന്നു ഞാൻ
എവിടെയും എപ്പഴും മുഖമുദ്രയുള്ളവർ
ഏവർക്കുമൊരുപോലെ കണ്ണുമാത്രം.
നിങ്ങൾക്കു കാവലായ് പോലീസുകാർ
എന്നെത്തുരത്താൻ മാലാഖമാർ
സുഖമായി നിന്നുടെ കൈകളിൽ കയറാൻ
പറ്റില്ല പറ്റില്ലയെന്നു മാത്രം
സോപ്പിന്നുപയോഗം കുറയ്കരുതൊട്ടും
മുഖാവരണമില്ലാതിറങ്ങറുതേ…
സർക്കാരിൻ നിർദ്ദേശം കേൾക്കുക സോദരേ
ഭയമല്ല ജാഗ്രതയാണെപ്പഴും വേണ്ടത് …
|