സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൃപയുടെ നീർച്ചാലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൃപയുടെ നീർച്ചാലുകൾ | color= 5 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൃപയുടെ നീർച്ചാലുകൾ

നെൽവയലുകൾളാൽ സമ്പന്നമായിരുന്നു ഒരു കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങൾ. പുഴയോരങ്ങളിലും നാട്ടിൻപുറങ്ങളിലും എല്ലാം അത് വ്യാപിച്ചു കിടന്നിരുന്നു. വയലേലകളിൽ തഴുകിയെത്തുന്ന കുളിർ തെന്നൽ കര ഭൂമിയിലും കുളിരേകിയിരുന്നു. പുഴയിൽ നിന്ന് ചാല് കീറിയാണ് നെൽപ്പാടങ്ങളിൽ വെള്ളമെത്തിക്കുന്നത്.

പാടശേഖരങ്ങൾ വരമ്പുകൾ തീർത്തു ചെറു തുണ്ടുകൾ ആയി തിരിച്ച് കൃഷി ചെയ്തിരുന്നു. പാടങ്ങൾഎന്നാണ് ഇതിനെ കൃഷിക്കാർ വിളിച്ചിരുന്നത്. ഒരു പാടത്തിൽ നിന്ന് വെള്ളം ഒഴുക്കി മറു പാടത്തിലേക്ക് എത്തിക്കുന്നതിന് വരമ്പിൽ ചെറിയ ചാൽ ഇട്ടിരിക്കും. മേലേ മുതൽ താഴെ വരെയുള്ള പാടങ്ങളെ നനയ്ക്കാൻ ചാലു വഴിയുള്ള ജലമാണ് ഉപയോഗിക്കുന്നത്. നമ്മുടെ ജീവിതം ഇതുപോലെ തന്നെയാണ്.

കാരുണ്യവാനായ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ചാലുകളാണ് പരിസ്ഥിതിയിലെ ഓരോന്നും. അതിനെ നാം നശിപ്പിക്കാതെ നമ്മുടെ സ്വന്തമായി സംരക്ഷിക്കേണ്ടതുണ്ട്.

അൽഫോൻസാ ചാക്കോ
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം