എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
*കോവിഡ് 19  
കോവിഡ് 19

ഇന്ന് ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്നതും ലോകജനതയെ ഭീതിയീലാഴ്ത്തിക്കൊണ്ടിരിക്കുന്നതുമായ രോഗമാണ് കോവിഡ് 19.സാർസ്,എയിഡ്സ് തുടങ്ങിയ രോഗങ്ങളെപ്പോലെ കോവിഡ് 19 ഒരു വൈറസ് രോഗമാണ്. മനുഷ്യനെ പ്രതികൂലമായി ബാധിക്കുന്ന ഇൗ വൈറസാണ് നോവൽ കോറോണ അഥവാ കോവിഡ് 19.സമ്പർക്കത്തിലൂടെ പകരുന്നതിനാൽ അതിവേഗം ലോകം മുഴുവ൯ വ്യാപിച്ചു. ചൈനയിലാണ് ഇൗ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.W.H.O ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു.

കോവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. സാമൂഹിക അകലം മാത്രമാണ് പ്രതിവിധി. എല്ലാ രാജ്യങ്ങളും കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യ വളരെ നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡിനെ തുരത്താ൯ ആരോഗ്യ വകുപ്പ് പറ‍‍ഞ്ഞത് അതേപടി അനുസരിക്കണം.

അനാവശ്യമായി പുറത്തിറങ്ങരുത്,മാസാക് ഉപയോഗിക്കുക,കൈയും മുഖവും ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക,ധാരാളം വെള്ളം കുടിക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ കോവിഡിനെ തുരത്താം

സിവാനി .എസ്
8 ബി എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം