റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം പരിസര ശുചിത്വ ത്തിലൂടെ..
രോഗപ്രതിരോധം പരിസര ശുചിത്വ ത്തിലൂടെ...
പരിസ്ഥിതി ഇന്ന് ലോകത്തെമ്പാടുമുള്ള എല്ലാ മാധ്യമങ്ങളിലും പരാമർശിക്കുന്ന ഒരു വാർത്ത യാണ്. വളരെ ചെറിയ ഒരു വിഷയമായാണ് ലോകം ഇന്നു അതിനെ വീക്ഷിക്കുന്നത്. അതിൻറെ കാണാപ്പുറങ്ങളിലേക്ക് ഒന്ന് സഞ്ചരിക്കട്ടെ. പരിസ്ഥിതി നശീകരണം എന്നാൽ വയൽ, കൃഷിഭൂമി ,പുഴ ,എല്ലാം നികത്തുകയും അല്ലെങ്കിൽ അവയെ മലിനപ്പെടുത്തുകയും ചെയ്യുക എന്നതാണ് അണക്കെട്ടുകൾ ഉണ്ടാക്കുകയും കുന്നുകളും പാറകളും ഇടിച്ചു നിരത്തുകയും കാടുകൾ വെട്ടി നശിപ്പിക്കുകയും കുഴൽക്കിണറുകൾ ഉണ്ടാക്കുകയും... ഇവയൊക്കെ പരിസ്ഥിതി നശീകരണം ആണ് വ്യവസായശാലകളുടെ വിഷലിപ്തമായ മാലിന്യങ്ങളുംഅവ പുറത്തേക്ക്വിടുന്ന വിഷവും പുറത്തുവിടുന്ന മലിനജലം ലോകത്തെമ്പാടും ഇന്ന് ഭീഷണിയായി മാറിയിരിക്കുന്നു . ഇലക്ക് ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഈ വേസ്റ്റുകൾ. വാഹനത്തി നിന്നുള്ള പുക, പ്ലാസ്റ്റിക് വസ്തുക്കൾ ഇവയെല്ലാംനമ്മുടെ പരിസ്ഥിതിക്ക് ഹാനികരമാണ് .കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ അവ ശുദ്ധജല മലിനമാക്കുന്നു. പരിസ്ഥിതിയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. നാംതന്നെ പരിസ്ഥിതി നിലനിർത്തുവാനുള്ള ചുവടുവെപ്പുകൾ തുടങ്ങണം. അതിനുവേണ്ടി പരിസ്ഥിതിയുടെ ശുദ്ധീകരണം നടത്താൻ ശ്രമിക്കണം ,.കൊറോണ വൈറസ് രോഗവ്യാപനത്തിന് തടയിടാൻ വീട്ടിൽ തന്നെ ഇരിക്കാൻ പ്രധാനമന്ത്രി പറഞ്ഞു .അതുകൊണ്ട് പരിസ്ഥിതിക്ക് ഉണ്ടായ ഗുണങ്ങൾ ഏറെയാണ് .ഒരുപാട് പ്രയാസങ്ങൾ നമ്മൾ സഹിക്കുന്നുണ്ടെങ്കിലും പരിസ്ഥിതിയെസംബന്ധിച്ചിടത്തോളം ഈ ലോക ഡൗൺ ഗുണകരമാണെന്ന് പറയാം.! ശുചിത്വം... ഹൈജീൻ എന്ന ഗ്രീക്ക് പദത്തിന് പകരം കേൾക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയുടെ പേരായ ഹൈജിയ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഹൈജീൻ. ആരോഗ്യം വൃത്തി എന്നിവ ചൂണ്ടിക്കാണിക്കുന്ന അതേ അർത്ഥമാണ് ശുചിത്വം എന്നതിനു നൽകേണ്ടത് . രോഗ പ്രതിരോധം ബാക്ടീരിയ, വൈറസുകൾ ,പരാദജീവികൾ പൂപ്പൽ തുടങ്ങിയ രോഗാണുക്കൾ ,വിഷമയമുള്ളതും ഇല്ലാത്തമമായ അന്യ വസ്തുക്കൾ,അർബുദം തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്ന തിലേക്ക് ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും സങ്കേതങ്ങളെയും കൂട്ടി പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ. ഏകകോശ ജീവികൾ മുതൽ ജീവമണ്ഡലത്തിലെ എല്ലാ അംഗങ്ങളിലും ഒരു പ്രതിരോധവ്യവസ്ഥ കാണുവാൻ കഴിയും. ലഘു ഘടനയുള്ള ജീവി കൾക്ക് പോലും വൈറസ് ബാധയെ പ്രതിരോധിക്കാൻ രക്ഷാ സംവിധാനങ്ങളുണ്ട്. സസ്യങ്ങളിലും ലളിത ഘടനയുള്ള ജന്തുക്കളിലും പ്രതിരോധ സംവിധാനങ്ങൾ നമുക്ക് കഴിയും അണുബാധയെ തടയുന്ന സസ്യങ്ങളും കോശങ്ങളെയും അന്യ വസ്തുക്കളെയും വിഴുങ്ങി നശിപ്പിക്കാനും കഴിയുന്ന ഫാഗോ സൈറ്റും സംവിധാനങ്ങളുടെ പട്ടികയിൽ വരുന്നതാണ്. മനുഷ്യനുൾപ്പെടെയുള്ള കശേരുക്കളിൽ കൂടുതൽ ആധുനികമായ പ്രതിരോധ സംവിധാനം ഉണ്ട്. വളരെ കുറച്ചു സമയം കൊണ്ട് പ്രത്യേക രോഗകാരികൾ എ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന സംവിധാനം ഇതിന് ഒരു ഉദാഹരണമാണ്. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നത് കൊണ്ട് നമ്മുടെ ശരീരം ഈ വിധത്തിൽ പല രോഗങ്ങളെയും പ്രതിരോധിക്കാൻ സജ്ജമാണ്. രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ ജീവന് ഭീഷണിയായ ജനിതകരോഗങ്ങളോ രോഗാണുബാധയോ രോഗ പ്രതിരോധ വ്യവസ്ഥ ശരീരത്തിനെതിരെ തിരിയുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ