ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ/അക്ഷരവൃക്ഷം/മനുഷ്യപ്രവർത്തി മാറ്റിയേ പറ്റൂ പ്രകൃതിയെ രക്ഷിക്കാൻ
മനുഷ്യപ്രവർത്തി മാറ്റിയേ പറ്റൂ പ്രകൃതിയെ രക്ഷിക്കാൻ
ജലം വായു, മണ്ണ് എന്നിവയുടെ ഭൗതികവും രാസീയവും ജൈവ ഇൻപരവുമായ സ്വഭാവത്തെ മാറ്റി മറിക്കാൻ പോന്ന തരത്തിൽ പരിസ്ഥിതിയിൽ ഏൽപ്പിക്കുന്ന വിനാശ കരങ്ങളായ വിഷ വസ്തുക്കളുടെ കുത്തി വായ്പ്പാണ് മലിനീകരണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യനും പരിസ്ഥിതിക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്ര മാക്ക്കുന്നതിനെ യാണ് മലിനീകരണം എന്നും പറയാം. പരിസ്ഥിതി മലിനീകരണം ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. മലിനീകരണത്തെ തന്നെ പലതായി തരം തിരിക്കാം. ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവ ജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അത് കൊണ്ടു തന്നെ ഇതു തടയുന്നതിനായി പല ശ്രമങ്ങളും നടത്തുന്നുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക പടലങ്ങളും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും അന്തരീക്ഷത്തെ മലിനമാക്ക്കുന്നു. ആഗോള താപന ത്തിനും, കാലവസ്ഥ വ്യതിയാനത്തിനും ഓസോണ് പാളികളുടെ നാശത്തിനും ഇത് കാരണമാകുന്നു. രാസ വസ്തുക്കൾ ഉൾപ്പെടെ യുള്ള മാലിന്യങ്ങൾ പുഴകളിലും തടാകങ്ങളിലും തള്ളുന്നതാണ് ജല മലിനീകരണത്തിന കാരണമാകുന്ന്നത്. ചുരുക്കി പറഞ്ഞാൽ "മലിന ജല മെന്നില്ല. നാം മലിന മാക്ക്കുന്ന ജല മെന്നെ ഉള്ളു ".ജല മലിനീകരണം നിരവധി ജന്തു ജാലങ്ങളുടെ നാശത്തിനു കാരണമാകുന്നു. നാം വലിച്ചെറിയുന്ന ചപ്പു ചവറുകളും വിഷാഷം അടങ്ങിയ ഗര മാലിന്യങ്ങളും ആണ് മണ്ണ് മലിന മാക്കുന്നത. ഇവ മണ്ണിന്റെ ഫലഭൂഷ്ടി നഷ്ട പെടുത്തുകയും കൃഷിക്ക് അനുയോജ്യമല്ലാതാക്കുകയും ചെയ്യുന്നു.യന്ത്രങ്ങൾ, വാഹനങ്ങൾ, പടക്കം പൊട്ടിക്കൽ, തുടങ്ങിയവ ശബ്ദ മലിനീകരണത്തിൻ കാരണമാകുന്നു. കേൾവി ശക്തി നഷ്ടപെടുക, മാനസികമായ ആസ്വസ്തത, തുടങ്ങിയ പല രോഗങ്ങൾക്കും ഇത് കാരണമാകുന്നു. ഇങ്ങനെ പല തരം പ്രശ്നങ്ങൾ മലിനീകരണം ഉണ്ടാക്കുന്നു. നമുക്ക് ചുറ്റുമുള്ള പരിസരം നാം വൃത്തിയാക്കുന്നതിന് പകരം മലിനമാക്കി കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അത് നമുക്ക് മനുഷ്യർക്കു തന്നെയാണ് തിരിച്ചടിയാകുന്ന തെന്ന് മനസിലാക്കാൻ വൈകുന്നു. നമ്മുടെ വീടും മുറ്റവുമെല്ലാം നാം കോൺഗ്രീറ്റ് ചെയ്തു പാടങ്ങളും കുന്നുകമെല്ലാം ഇടിച്ചു നികത്തി വലിയ ആഡമ്ബ്‌രമായ വീട് വയ്ക്കുമ്പോഴും അത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നത് നാം വളരെ നിസ്സാരമായി കാണുന്നതാണ് ഇത്തരം പ്രവൃത്തികളെല്ലാം മനുഷ്യർ ചെയ്തു കൂട്ടുന്നത്. പ്രകൃതി നമ്മുടെ അമ്മയാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് കൊണ്ടു തന്നെ ഇങ്ങനെയുള്ള പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പകരം പരിസ്ഥിതിയെ സംരക്ഷിക്കുകയും പരിസ്ഥിതി സ്നേഹിയായ ഒരു വ്യക്തിയായും നാം ഓരോരുത്തരും മാറേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ ജീവിത രീതിയെയും അതിലുപരി നാം തന്നെ മാറുമ്പോൾ ആരോഗ്യ പൂർണ്ണമായ വ്യക്തിയായും സമൂഹത്തിന്റെ പ്രതിഛയ്യാ തന്നെ മാറ്റി മലിനമുക്തവുംn രോഗമുക്തവുമായ ഒരു പുതിയൊരു സമൂഹത്തെ സൃഷ്ട്ടിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ